ഉപ്പ്, തൂവാനത്തുമ്പികള്‍, വൈശാലി തുടങ്ങിയ സിനിമകളിലൂടെയും ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ജയലളിത. സംവിധായകന്‍ വിനോദുമായുള്ള പ്രണയത്തിലായതും ഇരുവരുടെയും വിവാഹവും പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, വിവാഹ ജീവിതത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ഭര്‍ത്താവില്‍നിന്നുണ്ടായ പീഡനത്തെക്കുറിച്ചും ജയലളിത ഒരു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരുന്നു.
'' ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സറാണ്. രാജ്യത്തുടനീളം ആയിരത്തിലധികം വേദികളില്‍ നൃത്തം ചെയ്തു്. ആകസ്മികമായാണ് ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നത്. കുടുംബം മുഴുവന്‍ എന്നെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ വന്ന അവസരങ്ങളൊന്നും കളയാതെ അഭിനയിച്ചു.
ഇതിനിടെയാണ് സംവിധായകന്‍ വിനോദുമായി ഞാന്‍ പ്രണയത്തിലാകുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമയില്‍ എന്നോടൊപ്പം ഒരു അഡള്‍ട്ട് സീനിലും അഭിനയിച്ചു. ഞാന്‍ അയാളില്‍നിന്ന്
അകലാന്‍ ആഗ്രഹിച്ചെങ്കിലും വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ വിവാഹത്തിന് എനിക്ക് സമ്മതിക്കേണ്ടി വന്നു.
എന്നാല്‍, വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ അയാളുടെ യഥാര്‍ത്ഥ സ്വഭാവം ഞാന്‍ തിരിച്ചറിഞ്ഞു. അയാള്‍ എന്നെ വിവാഹം കഴിച്ചത് സ്വത്തിന് വേണ്ടിയായിരുന്നു. എന്നെ പീഡിപ്പിക്കാന്‍ തുടങ്ങി. ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. മുറിയില്‍ പൂട്ടിയിട്ടു. ഒടുവില്‍ അയാള്‍ക്കെതിരെ കേസ് കൊടുത്ത് അയാള്‍ ജയിലിലായി. എന്നാല്‍, സുഹൃത്തുക്കളുടെ സഹായത്തോടെ അയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി...''