നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീനിലെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രന്‍. മഴവില്‍ മനോരമയുടെ ഉടന്‍ പണം ഷോയിലൂടെ അവതാരകയായി താരം കൈയ്യടി നേടിയിരുന്നു. പിന്നീട് നിരവധി സിനിമകളിലും മീനാക്ഷി അഭിനയിച്ചു. എന്നാല്‍, വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് നടി നേരിടുന്നത്. ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശനങ്ങളെക്കുറിച്ച് മീനാക്ഷി പറഞ്ഞതിങ്ങനെ...
'' ഞാന്‍ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വീഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലര്‍ അതിലൂടെ എന്റെ പ്രൈവറ്റ് പാര്‍ട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ കാറിലേക്ക് കയറുമ്പോള്‍ പോലും മുകളില്‍നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനില്‍ എഡിറ്റ് ചെയ്ത് ഇടുകയാണ്. വീഡിയോയില്‍ കാണുമ്പോള്‍ ഭയങ്കര വൃത്തികേടാണ്. അതിലേക്ക് സൂം ചെയ്ത് ബി.ജി.എം. ഒക്കെയിട്ട് വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവരത് പോസ്റ്റ് ചെയ്യുന്നു.
എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടി വരുമ്പോള്‍ അവളുടെ മുഖത്ത് നോക്കി മുന്നില്‍നിന്ന് ഷൂട്ട് ചെയ്യാന്‍ കഴിയാത്തത്? എന്തിനാണ് ആവശ്യമില്ലാതെ സൈഡില്‍ കൂടിയും താഴെക്കൂടിയും മുകളില്‍ കൂടിയും വിഡിയോ എടുത്ത് സ്ലോ മോഷനാക്കി ഇടുന്നത്. ഇതൊക്കെ ഭയങ്കര മോശം പ്രവണതയാണ്. ഇതൊക്കെ പഴ്സനല്‍ അറ്റാക്കിലേക്ക് കടക്കുകയാണ്.
ഞാന്‍ ഒരിടത്ത് പ്രതികരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കാണിക്കാനല്ലേ ഇടുന്നത്, പിന്നെന്താ ഷൂട്ട് ചെയ്താല്‍ എന്നൊക്കെ. ഇവര്‍ക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാകില്ല, അതുകൊണ്ട് ഇവരോടൊക്കെ സംസാരിക്കല്‍ ഞാന്‍ നിര്‍ത്തി. എനിക്ക് അവരോട് ഒന്നും പറയാനില്ല. ഞാന്‍ ടി.വിയില്‍ വരുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്ന ആളാണ്. ആരും അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോള്‍ എന്നെ കൂടുതല്‍ ആളുകള്‍ അറിയുന്നതുകൊണ്ട് അവര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു അത്രയേയുള്ളൂ.
ആളുകളുടെ ഇഷ്ടം നേടിയെടുക്കാന്‍ അവര്‍ക്കു ശരിയെന്ന് തോന്നുന്ന വസ്ത്രം ധരിച്ചു നടക്കാം. പക്ഷേ, എനിക്ക് എന്നെ ഞാനായി കാണാനാണ് ഇഷ്ടം. എന്നെ ഞാനായി സ്വീകരിക്കുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി. വസ്ത്രധാരണം എന്റെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. ഞാന്‍ അതില്‍ തൃപ്തയാണ്. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ളതുപോലെ ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ല...''