/sathyam/media/media_files/qh2M08VmaOYIPHkdU3SU.jpg)
താര ദമ്പതികളായ സായ് കുമാറും ബിന്ദു പണിക്കരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. 'അനക്ക് എന്തിന്റെ കേടാ' എന്ന പുതിയ ചിത്രത്തില്‍ ഭാര്യഭര്‍ത്താക്കന്മാരായി തന്നെയാണ് ഇരുവരും അഭിനയിച്ചിരിക്കുന്നതും. അടുത്തിടെ ബിന്ദു പണിക്കരും സായ്കുമാറും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. താരങ്ങളുടെ വാക്കുകളിങ്ങനെ...
''ഞങ്ങള്‍ രണ്ടാളും ഒന്നിച്ച് ഒരൊറ്റ രംഗമേയുണ്ടായിരുന്നുള്ളൂ. വീട്ടില്‍ പറയുന്നത് പോലെയേ ഞങ്ങള്‍ക്ക് തോന്നിയതേയുള്ളൂ. റോഷാക്കിലെ ബിന്ദുവിന്റെ അഭിനയത്തിന് അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ കരുതി. സൂത്രധാരന്‍ കണ്ടപ്പോഴും ബിന്ദുവിന് അവാര്‍ഡ് കിട്ടുമെന്ന് ഞങ്ങള്‍ കരുതി. ഭര്‍ത്താവെന്ന നിലയിലല്ല ഈ വിലയിരുത്തല്‍. റോഷാക്ക് കണ്ടപ്പോള്‍ എനിക്ക് ഭാര്യയോട് ബഹുമാനമല്ല പേടിയാണ് തോന്നിയത്. സ്‌ക്രിപ്റ്റ് ഞങ്ങളൊന്നിച്ചാണ് വായിച്ചത്. കൂടുതല്‍ ഇളകി ചെയ്യണ്ട, ഡയറക്ടര്‍ പറയുന്നതെന്താണെന്ന് വച്ചാല്‍ അതേപോലെ ചെയ്യാനായിരുന്നു പറഞ്ഞത്.
ഞാന്‍ പറഞ്ഞത് പോലെ തന്നെയായിരുന്നു സംവിധായകനും പറഞ്ഞത്. ഞങ്ങള്‍ സ്‌ക്രീനില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചെങ്കിലും റിയല്‍ ലൈഫുമായി ബന്ധമൊന്നുമില്ല. നമുക്കെന്തെങ്കിലും കഷ്ടപ്പാടോ, ടെന്‍ഷനോ വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ ആളുണ്ടാവുക ഭാഗ്യമാണ്. അങ്ങനെയൊരു സുഹൃത്തിനെയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയത്. അതാണ് ബിന്ദു.
സ്വന്തമായൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. അത്രയും വലിയൊരു റിസ്‌ക്ക് എടുക്കാനുള്ള ധൈര്യമില്ല. ഇത്രയും വര്‍ഷം എക്സ്പീരിയന്‍സുണ്ടെന്നുള്ളത് ശരിയാണ്, എന്നാല്‍ അതുപോലെയല്ല ചെയ്തുവരുമ്പോള്‍. ഞങ്ങളുടെ ക്യാരക്ടറൊക്കെ കണ്ട് കല്യാണി അഭിപ്രായം പറയാറുണ്ട്. നല്ലതാണെങ്കിലും കൊള്ളില്ലെങ്കിലും തുറന്നു പറയും- സായ്കുമാര്‍ പറഞ്ഞു.
'ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചല്ല ഞാന്‍ സിനിമ ചെയ്തത്. അഭിനയിച്ചോണ്ടിരുന്നപ്പോള്‍ മറ്റ് ആര്‍ടിസ്റ്റുകള്‍ ഇതേക്കുറിച്ച് പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനം അറിഞ്ഞില്ല. അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസം ചാനലുകളില്‍ നിന്നൊക്കെ വിളിച്ചു. ഞങ്ങള്‍ വീട്ടിലേക്ക് വരട്ടെ എന്നൊക്കെ ചോദിച്ചിരുന്നു. അങ്ങനെ കുറേ കോള്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷനായിരുന്നു. നെഞ്ചിലൊരു ഭാരം കയറ്റിവച്ചത് പോലെയായിരുന്നു. 'അനക്ക് എന്തിന്റെ കേടാ' സിനിമയില്‍ സായ് ചേട്ടന്റെ ഭാഗമാണ് ആദ്യം ഞാന്‍ കേട്ടത്. പിന്നെ അവര്‍ എന്നോട് ചെയ്യാന്‍ പറഞ്ഞത് ഞാന്‍ ചെയ്തു' -ബിന്ദു പണിക്കര്‍ പറഞ്ഞു.