Advertisment

'' മമ്മൂട്ടി വളരെ സിമ്പിളാണെങ്കിലും അത്യാവശ്യം തലക്കനവും വെയ്റ്റുമൊക്കെ കാണിക്കും, ഒരു ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്, എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്..''

സിനിമകള്‍ ലഭിക്കാതെ പോയതിനെക്കുറിച്ചും നടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനേയും കുറിച്ചും കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. 

author-image
ഫിലിം ഡസ്ക്
Nov 18, 2023 14:30 IST
New Update
55555

നിരവധി ചിത്രങ്ങളിലൂടെ വില്ലനായും മറ്റുമെത്തി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് കൊല്ലം തുളസി. സീരിയലുകളിലും അദ്ദേഹം സജീവമാണ്. രാഷ്ട്രീയ വിവാദങ്ങളിലൂടെയും അശാസ്ത്രീയത പറഞ്ഞുമൊക്കെ ഇദ്ദേഹം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. തനിക്ക് സിനിമകള്‍ ലഭിക്കാതെ പോയതിനെക്കുറിച്ചും നടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനേയും കുറിച്ചും കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. 

Advertisment

''മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ അദ്ദേഹം വെയ്റ്റ് കാണിക്കുന്ന നടനാണ്. അദ്ദേഹം ആള് വളരെ സിമ്പിളാണെങ്കിലും അത്യാവശ്യം തലക്കനവും വെയ്റ്റുമൊക്കെ കാണിക്കും. അത് അദ്ദേഹത്തിന്റെ രീതിയാണ്. ഒരു ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. ഞാന്‍ തിരിച്ച് മറുപടി കൊടുത്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ രീതിയാണ്. 

മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ കുറേക്കൂടി ഫ്ളെക്സിബിളാണ്.  മോഹന്‍ലാല്‍ ഇപ്പോഴും ചിരിച്ചാണ് സംസാരിക്കുക. നമ്മള്‍ കരുതുക നമ്മളെ സുഖിപ്പിക്കുന്നതാണെന്നാണ്. ആ തോന്നിപ്പിക്കലാണ് അദ്ദേഹത്തിന്റെ കഴിവ്. മമ്മൂട്ടിക്ക് അതില്ല. 

കൂടുതല്‍ സിനിമകള്‍ കിട്ടാന്‍ എനിക്ക് കോക്കസ് ഒന്നുമില്ല. എന്നെ സിനിമയില്‍ ഇന്‍ഡ്രഡ്യൂസ് ചെയ്ത് വലുതാക്കണമെന്ന് ആഗ്രഹിച്ചവരില്ല. നേരെ മറിച്ച് കുശുമ്പുള്ളവരുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തിനാണ് അഭിനയിക്കാന്‍ വരുന്നതെന്ന് പറഞ്ഞതും എന്നെ ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്. പാരകള്‍ വച്ചവരുണ്ട്. അവരൊന്നും ഇപ്പോഴില്ല. നമുക്കത് വിധിച്ചില്ല എന്ന് മാത്രമേ ഞാന്‍ കണക്കാക്കാറുള്ളൂ...''

Advertisment