മുംബൈ: ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര മുംബൈയിലെ തന്റെ രണ്ട് വസതികളും വിറ്റു. അന്ധേരിയിലെ രണ്ട് പെന്റ് ഹൗസുകളാണ് പ്രിയങ്ക വിറ്റത്. ആറു കോടി രൂപ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ അഭിഷേക് ചൗബേയാണ് പെന്റ് ഹൗസുകള്‍ പ്രിയങ്കയില്‍ നിന്നും വാങ്ങിയിരിക്കുന്നത്.
ഇവയില്‍ ഒന്നിന്റെ വിസ്തീര്‍ണം 860 ചതുരശ്ര അടിയാണ്. 2.25 കോടി രൂപയ്ക്കാണ് ഈ ഫ്‌ളാറ്റ് കൈമാറ്റം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ പെന്റ് ഹൗസിന് 1432 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. രേഖകള്‍ പ്രകാരം 3.75 കോടി രൂപ ഇതിന് വിലയായി ലഭിച്ചു.
രണ്ട് കൈമാറ്റങ്ങള്‍ക്കുമായി പുതിയ ഉടമ 36 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ അടച്ചിരിക്കുന്നത്. കുറച്ചുകാലങ്ങളായി പ്രിയങ്ക ചോപ്ര റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമാണ്. 2021ല്‍ അന്ധേരി വെസ്റ്റ് മേഖലയിലെ രണ്ടാം നിലയില്‍ സ്ഥിതിചെയ്യുന്ന ഓഫിസ് സ്‌പേസ് താരം 2.11 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ലീസിന് നല്‍കിയിരുന്നു. 2040 ചതുരശ്ര അടിയാണ് ഈ ഓഫീസ് സ്‌പേസിന്റെ വിസ്തീര്‍ണം. ഈ സ്ഥലം ഏപ്രിലില്‍ ഏഴു കോടി രൂപയ്ക്ക് പ്രിയങ്ക വാടകക്കാര്‍ക്കു തന്നെ വിറ്റിരുന്നു.