Advertisment

''എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു, അതുകൊണ്ടാണ് ഒരുപാട് വിളിച്ച് പറഞ്ഞതും ഈഗോ കയറിയതും ആളുകള്‍ പിരികേറ്റിയതുമെല്ലാം, പക്ഷെ, എനിക്ക് പ്രണവിനോട് നല്ല ഇഷ്ടവുമുണ്ടായിരുന്നു''

" പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.."

author-image
ഫിലിം ഡസ്ക്
New Update
43543535

പ്രണവ് മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിനു ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയ്ക്കാണ് പ്രണവിനെ ഇഷ്ടമാണെന്നായിരുന്നു ഗായത്രി പറഞ്ഞത്. എന്നാലിപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി.

Advertisment

''ബ്യൂട്ടി പേജെന്റ്സിന്റെ ഭാഗമായത് സിനിമയില്‍ അവസരം കിട്ടാനാണ്. മിസ് കേരളയില്‍ പങ്കെടുത്താല്‍ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതല്‍ പൃഥ്വിരാജിലെ ഫയര്‍ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം അദ്ദേഹത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു തരത്തില്‍ എന്റെ ഇന്‍സ്പിരേഷനാണ്.

 ചെറുപ്പം മുതല്‍ ഞാന്‍ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകള്‍ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാന്‍. രണ്ട് വര്‍ഷം മുമ്പുവരെ സങ്കടം ഞാന്‍ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോള്‍ അതില്ല.

എന്റെ ജേര്‍ണി എന്റെ മാത്രം തീരുമാനങ്ങളില്‍ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്ട് ചെയ്ത് നന്നാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നുമാണ്. രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു. 

പക്ഷെ, എനിക്ക് പ്രണവിനോട് നല്ല ഇഷ്ടവുമുണ്ടായിരുന്നു. പ്രണവിനെക്കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മറ്റും അടുത്ത് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പിന്നെ ഞാന്‍ ഒരു ഫാന്റസി പേഴ്സണാണ്. അതുകൊണ്ടാണ് ഒരുപാട് വിളിച്ച് പറഞ്ഞതും ഈഗോ കയറിയതും ആളുകള്‍ പിരികേറ്റിയതുമെല്ലാം. അതുകൊണ്ടൊക്കെയാണ് കൂടുതല്‍ വിളിച്ച് പറഞ്ഞത്. ഇപ്പോള്‍ എല്ലാത്തിലും എനിക്ക് ക്ലാരിറ്റി വന്നിട്ടുണ്ട്...'' 

 

Advertisment