''എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം, നല്ല സിനിമയുടെ ഭാഗമായാല്‍ കുറച്ചുകാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം, ഇല്ലെങ്കില്‍ വീട്ടില്‍ പോകേണ്ടി വരും..''

" ജയ ജയ ഹേയില്‍ വളരെ വൃത്തികെട്ടവനായുള്ള നായകനെയാണ് ഞാന്‍ അവതരിപ്പിച്ചത്. അത് ഒരിക്കലും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമല്ല"

author-image
ഫിലിം ഡസ്ക്
New Update
345555

സംവിധായകനായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫ്. താരം നായകനായ ചിത്രങ്ങളെല്ലാം ഹിറ്റുകളുമാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തില്‍ പങ്കെടുത്ത താരം ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന്‍ എന്ന ലേബലിലെത്തുമ്പോള്‍ ചിത്രങ്ങളില്‍ കൂടുതല്‍ സെലക്ടിവാകാറുണ്ടോ? എന്ന ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ശ്രദ്ദേയമായിരിക്കുന്നത്. 

Advertisment

''അത്തരം ലേബല്‍ നിലവില്‍ മറ്റു നടന്മാര്‍ക്കുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാന്‍ എനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം. ജനപ്രിയത ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.

 ജയ ജയ ഹേയില്‍ വളരെ വൃത്തികെട്ടവനായുള്ള നായകനെയാണ് ഞാന്‍ അവതരിപ്പിച്ചത്. അത് ഒരിക്കലും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമല്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാന്‍ വരുന്നത് ആ സിനിമയ്ക്ക് ഗുണം ചെയ്യുമോ? എന്നാണ് നേക്കുന്നത്. നല്ല സിനിമയുടെ ഭാഗമായാല്‍ കുറച്ചുകാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കില്‍ വീട്ടില്‍ പോകേണ്ടി വരും..''

Advertisment