Advertisment

എന്നെ കാണുന്നതും അവരെന്റെ മാറിടത്തില്‍ കയറി പിടിക്കും, ആദ്യത്തെ ദിവസം അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല, വേദനിച്ച്‌ തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ല അവരുടെ തമാശയാണെന്ന് മനസിലായത്: പ്രസാന്ത് അലക്സാണ്ടർ

സ്കൂളില്‍ പഠിക്കുമ്പോൾ തനിക്കുണ്ടായ ഒരു ട്രോമയെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ.

author-image
ഫിലിം ഡസ്ക്
New Update
3556777

സ്കൂളില്‍ പഠിക്കുമ്പോൾ തനിക്കുണ്ടായ ഒരു ട്രോമയെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ.

Advertisment

സീനിയേഴ്സ് തന്റെ മാറിടത്തില്‍ കയറിപ്പിടിച്ചുവെന്നും അത് തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും പ്രശാന്ത് ഒരു അഭിമുഖത്തിൽ പറയുന്നു.

"ചെറുപ്പത്തില്‍ എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. നമ്മുടെ ക്ലാസുകളില്‍ ഇരുന്നല്ലല്ലോ പരീക്ഷകള്‍ എഴുതുന്നത്. സീനിയേഴ്സ് നമുക്കൊപ്പമുണ്ടാകും. രണ്ട് സൈഡിലും പത്താം ക്ലാസിലെ ചേട്ടന്മാരും നടുക്ക് ഏഴാം ക്ലാസിലെ ഞാനും. എന്നെ കാണുന്നതും അവരെന്റെ മാറിടത്തില്‍ കയറി പിടിക്കും.

വണ്ണം ഉള്ളവരെ കാണുമ്പോള്‍ അവർക്ക് ഒരു സന്തോഷം. ആദ്യത്തെ ദിവസം അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വേദനിച്ച്‌ തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ല അവരുടെ തമാശയാണെന്ന് മനസിലായത്. 

എനിക്ക് പിന്നീട് പരീക്ഷ യെഴുതാൻ പേടിയായി. ആ ക്ലാസിനകത്ത് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി. ഇക്കാര്യം പറയാൻ വേണ്ടി സ്റ്റാഫ് റൂം വരെ നടക്കും. പക്ഷേ വേറെ കുറെ കാര്യങ്ങളാകും എന്റെ മനസില്‍. പിന്നീടുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചോർത്ത്.

അതുകൊണ്ട് പറയില്ല. ചേട്ടന്മാർ ഇതാവർത്തിക്കുമ്പോള്‍ ഞാൻ അത് സഹിക്കുമായിരുന്നു. ഇതെനിക്ക് വലിയൊരു ട്രോമയാണ് നല്‍കിയത്. 

ഞാൻ വീക്ക് അല്ലെന്ന് കാണിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമായിരുന്നു. അങ്ങനെ ശ്രമിച്ച്‌ ശ്രമിച്ച്‌ ആ സ്കൂളിലെ ലീഡർ ആയിട്ടാണ് ഇറങ്ങിയത്. എന്ന് കരുതി ഞാൻ ലീഡറായപ്പോള്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോയെന്ന് പോയി നോക്കിയിട്ടൊന്നുമില്ല. പക്ഷെ, എന്നെ ഞാൻ ബോള്‍ഡാക്കി മാറ്റി..."

Advertisment