Advertisment

''വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി ആള് നമ്മളെ നോക്കില്ല, കെയര്‍ ചെയ്യില്ല, വേണ്ടത് ചെയ്ത് തരില്ലെന്ന്, ആ ദാമ്പത്യബന്ധം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു...''

തെസ്‌നിയുടെ വിവാഹം ഒരിക്കല്‍ കഴിഞ്ഞിരുന്നു. എന്നാല്‍, രണ്ടു മാസത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
32333

മലയാള സിനിമയില്‍ അഭിനയം, കോമഡി എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച നടിയാണ് തെസ്‌നി ഖാന്‍.   തെസ്‌നിയുടെ വിവാഹം ഒരിക്കല്‍ കഴിഞ്ഞിരുന്നു. എന്നാല്‍, രണ്ടു മാസത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഒരഭിമുഖത്തില്‍ തന്റെ വിവാഹജീവിതത്തെക്കുറിച്ച് തെസ്‌നി ഖാന്‍ പറഞ്ഞതിങ്ങനെ..

Advertisment

''കല്യാണമെന്ന് പറയുമ്പോള്‍ ഒരു പെണ്ണിന് ആദ്യം മനസില്‍ വരുന്നത് സംരക്ഷണം എന്നതാണല്ലോ. വിവാഹം ചെയ്യുന്ന ആളില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത് അതാണ്. കെട്ടിക്കഴിഞ്ഞിട്ട് അവള്‍ എന്തെങ്കിലും ചെയ്തോട്ടെ എങ്ങനെയെങ്കിലും ജീവിക്കട്ടെയെന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് ഒരു ദാമ്പത്യ ജീവിതം നയിക്കുന്നത്.

പത്ത് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി ആള് നമ്മളെ നോക്കില്ല, കെയര്‍ ചെയ്യില്ല, നമുക്ക് വേണ്ടത് ഒന്നും ചെയ്ത് തരില്ലെന്ന്. മാത്രമല്ല, കലാപരമായി എനിക്ക് യാതൊരു പിന്തുണയും നല്‍കുന്നില്ല.

കുടുംബമായി കഴിഞ്ഞാല്‍ അഭിനയമൊന്നും വേണ്ട ഒതുങ്ങി ജീവിക്കാമെന്നായിരുന്നു എന്റെ ധാരണ. പക്ഷെ, എന്നെ നോക്കാത്ത ഒരാളുടെ അടുത്ത് ഒരു തൊഴിലില്ലാതെ ഞാനെന്ത് ചെയ്യും. എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ നോക്കും. പുള്ളിക്കാരന്റെ കൂട്ടുകാര്‍ തന്നെയാണ് എന്നെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞത് ഇത്തയ്ക്ക് ഇനിയും നിങ്ങളുടെ കലാ ജീവിതത്തില്‍ സ്ഥാനമുണ്ട്.

ഇപ്പോള്‍ ചിന്തിച്ചാല്‍ അതുമായി ഇനിയും മുന്നോട്ട് പോകാമെന്ന്. അവരും കൂടെ പറഞ്ഞപ്പോള്‍ ആ ദാമ്പത്യബന്ധം വേണ്ടെന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. പുള്ളി അതിനുശേഷം കല്യാണം കഴിച്ചോ എന്നൊന്നും എനിക്കറിയില്ല. യാതൊരു ബന്ധവും ഇപ്പോഴില്ല. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല. 

ഞാന്‍ ഹാപ്പിയാണ്. മരണം വരെ എനിക്ക് എന്റെ അമ്മയെ നോക്കാന്‍ പറ്റണം എന്നൊക്കെയാണ് എന്റെ ഈ ജീവിതത്തിലെ ആഗ്രഹം. ഇനിയൊരു വിവാഹയോഗം ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ കെട്ടാം. അല്ലാതെ എന്റെ മനസില്‍ അങ്ങനെ ഒരു ചിന്തയില്ല...''

 

Advertisment