നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ഏറ്റവും അടുപ്പമുള്ളെരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പം: മോഹന്‍ലാല്‍

"എന്റെ കൂടെയാണ് അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ പോകുന്നത്"

author-image
ഫിലിം ഡസ്ക്
New Update
8f379cf8-a127-4db7-ac80-4fdcd28b9e40 (1)

മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചതിനെക്കുറിച്ചും പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചുമൊക്കെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. 

Advertisment

''അടുപ്പമുള്ള രണ്ടുപേര്‍ എങ്ങനെയാകണമെന്ന് ഞാന്‍ കാണിച്ചു തരേണ്ട ആവശ്യമില്ലല്ലോ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ഏറ്റവും അടുപ്പമുള്ളെരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പം? 

അതിനെ തെറ്റിദ്ധരിക്കുക എന്ന് പറയുന്നതിലാണ് സങ്കടം. ഒരുപാട് അങ്ങനെ തെറ്റിദ്ധരിക്കാനുള്ള സൗഹചര്യമുണ്ടാക്കി. അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. 

ഒരാളെ സ്നേഹിക്കാനോ അയാള്‍ക്ക് വേണ്ടി എന്തെങ്കിലും പറയാനോ ചിന്തിക്കാനോ വേണ്ടി മതം നോക്കേണ്ട കാര്യമില്ല. സിനിമയില്‍ അങ്ങനെയൊന്നുമില്ല. കഥാപാത്രം ചെയ്യുമ്പോള്‍ മതം നോക്കിയാണോ ചെയ്യുന്നത്? ഇപ്പോള്‍ വളരെയധികം സന്തോഷമുണ്ട്. 

അദ്ദേഹത്തോട് ഞാന്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഒരു സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. കാര്‍മേഘം മാറിയത് പോലെ. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്.

എന്റെ കൂടെയാണ് അദ്ദേഹം വീണ്ടും അഭിനയിക്കാന്‍ പോകുന്നത്. ഞങ്ങള്‍ ഒരുമിച്ചുള്ള കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട്. അതിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. 

എല്ലാ ദിവസവും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാന്‍ മാത്രമല്ല ലക്ഷക്കണക്കിന് ആളുകളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അത് ഫലം കണ്ടു...''

Advertisment