/sathyam/media/media_files/2025/08/19/449128df-0321-4967-8b20-f8b205dd5300-1-2025-08-19-14-42-18.jpg)
വേടന്റെ ഇത്തരം പാട്ടുകള്‍ കേട്ടാണ് പരിചയത്തിലായതും സമീപിച്ചതുമെന്ന് റാപ്പര്‍ വേടനെതിരേ പീഡന പരാതികള്‍ നല്‍കിയ യുവതികള്‍.
''വേടന്റെ ഇത്തരം പാട്ടുകള്‍ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതും. പരിചയം സൗഹൃദമാവുകയും പലയിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു.
വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു...'' - യുവതികളുടെ പരാതിയില്‍ പറയുന്നു.
ഇ മെയിലിലാണ് ഇരുവരും പരാതി നല്‍കിയത്. ഈ യുവതികള്‍ നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു. തൃക്കാക്കര പൊലീസ് റജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസില്‍ പ്രതിയായ വേടന്‍ ഇപ്പോഴും ഒളിവിലാണ്.
2020ല്‍ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ല്‍ നടന്ന സംഭവത്തെപ്പറ്റി രണ്ടാമത്തെ പരാതി. പരാതിക്കാരില്‍ ഒരാള്‍ ദളിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ്. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്.