''ഷുക്കൂറിന്റെ ജീവിത കഥയല്ലാ ആടുജീവിതം, അതെന്റെ നോവലാണ്, നോവല്‍, അത് ജീവിതകഥയാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അതെന്റെ കുഴപ്പമല്ല, ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി...''

സിനിമ പ്രദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ബെന്യാമിന്റെ ആടുജീവിതം നോവലിന് നേരെ വിമര്‍ശനം ഉയരുകയാണ്.

author-image
ഫിലിം ഡസ്ക്
New Update
3422424

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. സിനിമ പ്രദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ബെന്യാമിന്റെ ആടുജീവിതം നോവലിന് നേരെ വിമര്‍ശനം ഉയരുകയാണ്. ഈ വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍.

Advertisment

''ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബാണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30%ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളൂ. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവലാണ്, നോവല്‍. അത് അതിന്റെ പുറംപേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. 

അത് ജീവിതകഥയാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങളുണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നോട് ചോദിക്കുക..''

Advertisment