Advertisment

''ചെറിയ കുട്ടികള്‍ വന്നിട്ട് വീപ്പക്കുറ്റി ആന്റിയല്ലേ, ചക്കപ്പോത്ത് ചേച്ചിയല്ലേ എന്ന് ചോദിക്കുമായിരുന്നു, ഈ രണ്ട് പേരുകളാണ് ആളുകള്‍ക്ക് പരിചയം...''

മിന്നാരം, മിഥുനം, വാത്സല്യം, മീനത്തില്‍ താലികെട്ട്, രണ്ടാം ഭാവം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഏറെ നാളുകളായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.

author-image
ഫിലിം ഡസ്ക്
New Update
434355

ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് ബേബി അമ്പിളി. മിന്നാരം, മിഥുനം, വാത്സല്യം, മീനത്തില്‍ താലികെട്ട്, രണ്ടാം ഭാവം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഏറെ നാളുകളായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയിലേക്കെത്തിയ അനുഭവങ്ങള്‍ അമ്പിളി പറയുന്നു...

Advertisment

''സിനിമയില്‍ അവസരം കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. കുടുംബത്തില്‍ ഒന്നും ആരും സിനിമയില്‍ ഇല്ല. അച്ഛന് കല നാടകം എന്നൊക്കെ പറഞ്ഞാല്‍ താല്‍പ്പര്യമുണ്ട്. അച്ഛന്‍ നാടക ട്രൂപ്പുമായി ഒക്കെ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അല്ലാതെ ഒരു ബന്ധവുമില്ല.

എന്നെ അംഗനവാടിയില്‍ നിന്ന് സെലക്ട് ചെയ്ത് കൊണ്ടു പോകുകയായിരുന്നു. അന്ന് ഓഡീഷന്‍ എന്ന പരിപാടി ഇല്ലല്ലോ. അവര്‍ കുറച്ച് കുട്ടികളെ വേണമെങ്കില്‍ അംഗനവാടിയില്‍ വന്നിട്ട് കൊണ്ടുപോകും. എന്നെ അംഗനാവാടിയില്‍ ചേര്‍ത്തുമ്പോള്‍ എനിക്ക് അതിനുള്ള പ്രായം ആയിട്ടുണ്ടായിരുന്നില്ല. രണ്ടര വയസേ ആയിട്ടുണ്ടായിരുന്നുള്ളൂ.

വീട്ടില്‍ നിന്ന് അച്ഛനും അമ്മയും ജോലിക്ക് പോകുന്ന കാരണം അംഗനവാടി ടീച്ചര്‍ വീടിന്റെ മുന്നില്‍കൂടിയാണ് പോകുക. അങ്ങനെ ടീച്ചറെ കൂടെ പോകുന്നതാണ്. അമ്മ വരുന്ന വരെ ടീച്ചര്‍ നോക്കിക്കോളും.

ആദ്യമായി സിനിമയിലേക്ക് കൈപിടിച്ച് നടത്തിയത് അംഗനവാടി ടീച്ചറാണ്. ഷീല എന്നായിരുന്നു ടീച്ചറുടെ പേര്. ടീച്ചര്‍ക്ക് കലയുമായി നല്ല താല്‍പ്പര്യമുള്ള ആളായിരുന്നു. അവര്‍ക്ക് ഡാന്‍സും പാട്ടുമൊക്കെയായി നല്ല രസമുള്ള കാലം കൂടിയായിരുന്നു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. ടീച്ചറാണ് കൂട്ടിക്കൊണ്ട് പോയത്. ടീച്ചറുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. 

അവര് വഴിയാണ് സിനിമയിലേക്ക് എത്തിയത്. നാല്‍ക്കവല എന്ന സിനിമയായിരുന്നു. തിക്കുറിശി സാറിന്റെ മടിയിലിരിക്കുന്ന സീന്‍ ആയിരുന്നു. അങ്ങനെ കരയുക ഒന്നും ചെയ്യാത്ത കഥാപാത്രമായിരുന്നത് കൊണ്ട് തന്നെ എന്നെ പിടിച്ച് മടിയില്‍ ഇരുത്തുകയായിരുന്നു.

രണ്ടാമത്തെ സിനിമയിലും കരയില്ലെന്ന കാരണം കൊണ്ട് ഇങ്ങോട്ട് കഥാപാത്രങ്ങള്‍ തേടി വരികയായിരുന്നു. അതിന് ശേഷം തുടരെ സിനിമകള്‍ വന്നിരുന്നു. മീനത്തില്‍ താലികെട്ടില്‍ എന്റെ പേര് അമ്പിളി എന്ന് തന്നെയായിരുന്നെങ്കിലും ഒന്നുകില്‍ വീപ്പക്കുറ്റി, അല്ലെങ്കില്‍ ചക്കപ്പോത്ത്. ഈ രണ്ട് പേരുകളാണ് ആളുകള്‍ക്ക് സുപരിചിതം. ചെറിയ കുട്ടികള്‍ വന്നിട്ട് വീപ്പക്കുറ്റി ആന്റിയല്ലേ, ചക്കപ്പോത്ത് ചേച്ചിയല്ലേ എന്ന് ചോദിക്കുമായിരുന്നു. മീനത്തില്‍ താലികെട്ട് അഭിനയിക്കുമ്പോഴേക്കും അത്യാവശ്യം പരിചയമായിരുന്നു. അതുകൊണ്ട് തന്നെ അതിലെ ഇമോഷണല്‍ സീന്‍ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല...'' 

 

Advertisment