എല്ലാ കഠിനാധ്വാനത്തിനും പരിശ്രമത്തിനും പ്രപഞ്ചത്തിന്റെ മനോഹരമായ പ്രതിഫലം; ആടുജീവിതത്തെ പ്രശംസിച്ച് മഞ്ജു വാര്യര്‍

സോഷ്യല്‍മീഡിയയിലാണ് ആടുജീവിതം ടീമിനെ പ്രശംസിച്ച് മഞ്ജു എത്തിയത്.

author-image
ഫിലിം ഡസ്ക്
New Update
54553535

ആടുജീവിതം വന്‍ വിജയമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ ഓടുകയാണ്. കണ്ടവരെല്ലാം  മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. ഇപ്പോഴിതാ നടി മഞ്ജു വാര്യര്‍ ആടുജീവിതം കണ്ടശേഷമുള്ള അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ്.

Advertisment

സോഷ്യല്‍മീഡിയയിലാണ് ആടുജീവിതം ടീമിനെ പ്രശംസിച്ച് മഞ്ജു എത്തിയത്. സിനിമയെ ഇരും കൈയ്യും നീട്ടി സ്വീകരിച്ച സിനിമാപ്രേമികള്‍ക്ക് നന്ദി പറഞ്ഞ് ആടുജീവിതം ടീം പുറത്തിറങ്ങിയ പോസ്റ്റര്‍ പങ്കിട്ടാണ് മഞ്ജു പൃഥ്വിരാജിനെയും ബ്ലെസിയേയും മറ്റ് അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ചത്.

''ഇത് കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കാന്‍ വാക്കുകള്‍ കുറവാണ്. എല്ലാ കഠിനാധ്വാനത്തിനും പരിശ്രമത്തിനും പ്രപഞ്ചത്തിന്റെ മനോഹരമായ പ്രതിഫലം...മുഴുവന്‍ ടീമിനും ആശംസകള്‍..'' -മഞ്ജു കുറിച്ചു 

 

 

Advertisment