'റാഹേല്‍ മകന്‍ കോര'യ്ക്ക് നെഗറ്റീവ് റിവ്യൂ; കേസെടുത്തതോടെ നെഗറ്റീവ് റിവ്യൂകള്‍ മുക്കി യൂട്യൂബേഴ്‌സ്, സൈബര്‍ സഹായം തേടി പോലീസ്

അഞ്ച് യൂട്യൂബ് ചാനലുകള്‍ക്കും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.

New Update
67777

കൊച്ചി: റാഹേല്‍ മകന്‍ കോര എന്ന ചിത്രത്തിനെതിരായ റിവ്യൂ ബോംബിംഗ് കേസില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടി പോലീസ്.

Advertisment

ചിത്രത്തിന്റെ സംവിധായകന്‍ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണ് നടപടി. പോലീസ് കേസെടുത്തതോടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കളഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള പോലീസിന്റെ ശ്രമം. 

അഞ്ച് യൂട്യൂബ് ചാനലുകള്‍ക്കും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാകും ഇവരെ ചോദ്യം ചെയ്യുക. ഇതിനായി, അക്കൗണ്ടുകളുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ശേഖരിക്കും. 

Advertisment