/sathyam/media/media_files/2026/02/23/the-old-man-and-the-sea-kathakali-of-morrow-2026-02-23-19-07-07.jpeg)
തിരുവനന്തപുരം : മഹീന്ദ്ര ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്സ് (മെറ്റ) ചുരുക്കപ്പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 3 നാടകങ്ങള്‍ സ്ഥാനം നേടി. പാലക്കാട് അത്‌ലറ്റ് കായിക നാടകവേദി നിര്‍മ്മിച്ച 'ധോമി കിത കിത ധോമി ', തൃശൂര്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന 'ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ - കഥകളി ഓഫ് മോറോ ', കൊല്ലം ദി ഇന്റര്‍ലിങ്ക് തിയേറ്റര്‍ അവതരിപ്പിക്കുന്ന 'വൈ' എന്നീ നാടകങ്ങളാണ് 13 വിഭാഗങ്ങളിലായി മെറ്റ 2026ല്‍ നാമനിര്‍ദ്ദേശം ലഭിച്ച 10 നാടകങ്ങളില്‍ കേരളത്തില്‍ നിന്നും സ്ഥാനം പിടിച്ചത്. ഈ നാടകങ്ങള്‍ മാര്‍ച്ച് 19 മുതല്‍ 25 വരെ ദേശീയ ഡല്‍ഹിയിലെ ശ്രീറാം സെന്ററിലും കമാനി ഓഡിറ്റോറിയത്തിലുമായി പ്രമുഖ ജൂറിയുടെ മുന്നില്‍ അരങ്ങേറും.
2026 സീസണില്‍ ലഭിച്ച 422 അപേക്ഷകളില്‍ നി്ന്നും നാടക നിരൂപകയും എഡിറ്ററും എഴുത്തുകാരിയുമായ ദീപ ഗഹ്ലോട്ട്, സംവിധായകനും നാടകകൃത്തുമായ ജിനോ ജോസഫ്, നാടക ഉപദേഷ്ടാവായ കേവല്‍ അറോറ, പ്രശസ്ത നാടക സംവിധായകനും സീനോഗ്രാഫറുമായ പ്രൊഫ. സത്യബ്രത റൗത്ത്്, ക്യൂറേറ്ററും നാടക പ്രാക്ടീഷണറുമായ സ്വരൂപ ഘോഷ് എന്നിവരാണ് അവസാനത്തെ പത്ത് നാടകങ്ങള്‍ തെരഞ്ഞടുത്തത്. മാര്‍ച്ച് 25 ന് കമാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന റെഡ് കാര്‍പെറ്റ് അവാര്‍ഡ് നൈറ്റ് ഗ്രാന്‍ഡ് ഫിനാലെയില്‍ വെച്ച് മികച്ച നാടകം പ്രഖ്യാപിക്കും. സാമൂഹിക ഇടപെടലിനും സാംസ്‌കാരിക സംഭാഷണത്തിനും ഉത്തേജകമായി കലകളെ കണക്കാക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസമാണ് മെറ്റയുമായുള്ള ഞങ്ങളുടെ ബന്ധത്തെ നയിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പിന്റെ കള്‍ച്ചറല്‍ ഔട്ട്റീച്ച് മേധാവി വൈസ് പ്രസിഡന്റ് ജയ് ഷാ പറഞ്ഞു.
അന്തിമ പട്ടികയില്‍ മലയാളത്തിന് പുറമെ, ഹിന്ദി, ബംഗാളി, മറാത്തി, ഹിന്ദുസ്ഥാനി, സംസ്‌കൃതം, ബുണ്ടേല്‍ഖണ്ഡി, ഇംഗ്ലീഷ്, ജിബ്രിഷ് എന്നീ ഭാഷകളില്‍ അവതരിപ്പിച്ച നാടകങ്ങളും ഉള്‍പ്പെടുന്നു. ടീം വര്‍ക്ക് ആര്‍ട്ട്സാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റ് നാടകങ്ങള്‍
• അംബാ - സംവിധാനം: അതുല്‍ കുമാര്‍; നിര്‍മ്മാണം: ഡി ഫോര്‍ ഡ്രാമ ,മുംബൈ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി, ബുണ്ടേല്‍ഖണ്ഡി
• ചാന്ദ്നി രാത്തേന്‍ - സംവിധാനം: പൂര്‍വ നരേഷ്; നിര്‍മ്മാണം: ആരംഭ് മുംബൈ പ്രൊഡക്ഷന്‍സ് എല്‍എല്‍പി മുംബൈ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി
• ജേ ജന്‍ലഗുലോര്‍ ആകാശ് ചിലോ- സംവിധാനം: സൗരവ് പാലോധി; നിര്‍മ്മാണം: താക്കുര്‍്പുകൂര്‍ ഇച്ചെയ്മോട്ടോ ,കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍. ഭാഷ: ബംഗാളി
• കാദംബരി -സംവിധാനം: മേഘ്ന റോയ് ചൗധുരി; നിര്‍മ്മാണം: പാരഡൈം ഷിഫ്റ്റ് ആര്‍ട്സ്,പൂനെ, മഹാരാഷ്ട്ര, ഭാഷ: ഹിന്ദി, ബംഗാളി
• കരുണാഷ്ടകേ -സംവിധാനം: പ്രജക്ത് ദേശ്മുഖ്; നിര്‍മ്മാണം: ഭദ്രകാളി പ്രൊഡക്ഷന്‍സ് ,മുംബൈ, മഹാരാഷ്ട്ര- ഭാഷ: മറാത്തി
• മിഥ്യാസുര്‍ - സംവിധാനം: അജീത് സിംഗ് പല്ലാവത്; നിര്‍മ്മാണം: ഉജാഗര്‍ ഡ്രാമാറ്റിക് അസോസിയേഷന്‍ ,മുംബൈ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി, ഹിന്ദുസ്താനി
• സംതിങ് ലൈക് ട്രൂത്ത് - സംവിധാനം: പാര്‍ണ പെത്തെ; നിര്‍മ്മാണം: സോഷ്യല്‍ മഞ്ച് ആന്‍ഡ് പീസ് പ്രോജക്റ്റ്സ് ,പൂനെ, മഹാരാഷ്ട്ര. ഭാഷ: ഹിന്ദി, ഇംഗ്ലീഷ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us