Advertisment

''പോയാല്‍ ബോഡി പോലും കിട്ടില്ല, ചാടുമ്പോള്‍ അവര്‍ രക്ഷിച്ചോളുമെന്ന് സംവിധായകന്‍ പറഞ്ഞു, ശരിക്കും മരണത്തെ മുഖാമുഖം കണ്ടു, അന്ന് ഞാന്‍ ശരിക്കും തീരേണ്ടതായിരുന്നു...''

" ബോട്ടില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. ആദ്യ സിനിമ ആയതുകൊണ്ട് ടെന്‍ഷനുണ്ടായിരുന്നു. നീന്തലും അറിയില്ല.."

author-image
ഫിലിം ഡസ്ക്
Updated On
New Update
444444

തൊണ്ണൂറുകളില്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍ അഭിനയത്തിലേക്ക് കടന്ന വരുന്നത്. അരങ്ങാണ് പ്രേം കുമാറിന്റെ ആദ്യ സിനിമ. ഈ സിനമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് ഒരു ചാനലില്‍ സംസാരിക്കുകയാണ് പ്രേംകുമാര്‍. 

Advertisment

'' ചിത്രത്തില്‍ ബോട്ടില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. ആദ്യ സിനിമ ആയതുകൊണ്ട് ടെന്‍ഷനുണ്ടായിരുന്നു. നീന്തലും അറിയില്ല. ഇക്കാര്യം സംവിധായകനെ അറിയിച്ചു. എന്നാല്‍ പ്രേം കുമാര്‍ ഒന്നു കൊണ്ടും പേടിക്കണ്ട, കേരളത്തിലെ നീന്തല്‍ വിദഗ്ധരെല്ലാം ഇവിടെയുണ്ട്. നീന്തല്‍ അറിയേണ്ടതില്ല. ചാടുമ്പോള്‍ തന്നെ അവര്‍ രക്ഷിച്ചോളും എന്നായിരുന്നു സംവിധായകന്റെ മറുപടി.

അവസാനം ആരൊക്കെയോ എന്നെ രക്ഷിച്ച് കൊണ്ടുവന്നു. അന്ന് ഞാന്‍ ശരിക്കും മരണത്തെ മുഖാമുഖം കണ്ടു. അവര്‍ ബോട്ട് ഞാന്‍ ചാടിയ ഇടത്ത് നിന്നും ഇത്തിരി മുന്നിലേക്ക് ആക്കിയിരുന്നു. അവര്‍ ശരിക്കും അവിടെ ആളിനെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. എല്ലാവരും പിറകെ വന്നു രക്ഷിച്ചതാണ്. അന്ന് ഞാന്‍ ശരിക്കും തീരേണ്ടതായിരുന്നു.

അതേസമയം ആ രംഗം നന്നായി വന്നെന്നും എല്ലാവരും നന്നായെന്ന് പറഞ്ഞു. അതേസമയം നാട്ടുകാര്‍ പറഞ്ഞത് എന്ത് ധൈര്യത്തിലാണ് എടുത്ത് ചാടിയത്, ഇതില്‍ മുതലയും നീര്‍നായയും ഒക്കെ ഉണ്ടെന്നായിരുന്നെന്നുമാണ്. പോയാല്‍ ബോഡി പോലും കിട്ടില്ലെന്നും അവര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ പേടി തോന്നി...'' 

Advertisment