കഴിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തി കഴിഞ്ഞാല്‍ എനിക്ക് മൂഡ് സ്വിംഗ്‌സ് തുടങ്ങും, നമ്മളെ ഈ ഭൂമിക്ക് ആവശ്യമില്ലെന്ന് തോന്നും, എന്തിനാണ് ഞാന്‍ ജീവിച്ചിരിക്കുന്നതെന്ന് തോന്നും, ഫുള്‍ മരുന്നിന്റെ കണ്‍ട്രോളിലാണ് ഞാന്‍: ലക്ഷ്മി മേനോന്‍

"ഡിപ്രഷനൊക്കെ വരുമ്പോള്‍ ആരോടെങ്കിലും സംസാരിക്കുന്നത് നല്ലതാണ്. ഒരുപാട് മാറ്റമുണ്ടാകും"

author-image
ഫിലിം ഡസ്ക്
New Update
5353535353

അവതാരകനും നടനുമായ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇേപ്പാഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡിപ്രഷന് മരുന്ന് കഴിക്കുന്നയാളാണ് താനെന്ന് തുറന്നു പറയുകയാണ് ലക്ഷ്മി.

Advertisment

''ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ തുടര്‍ച്ചയായി മരുന്ന് കഴിക്കണം. ഇല്ലെങ്കില്‍ മൂഡ് സ്വിങ്സ് വരും. 

സാഡ്‌നെസ് ഒരിക്കലും ഡിപ്രഷനല്ല. അത് തെറ്റിദ്ധരിക്കുന്ന ഒരുപാട് പേരുണ്ട്. പുറത്ത് നിന്നും നോക്കുമ്പോള്‍ എനിക്കിപ്പോ ആരോഗ്യപരമായിട്ട് അടക്കം എന്താ പ്രശ്‌നമെന്ന് മറ്റുള്ളവര്‍ക്ക് തോന്നും. 

535355

പക്ഷേ ഞാന്‍ ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തി കഴിഞ്ഞാല്‍ എനിക്ക് മൂഡ് സ്വിംഗ്‌സ് തുടങ്ങും. അതൊരു വേറൊരു സ്റ്റേജിലേക്ക് എത്തും. നമ്മളെ ഈ ഭൂമിക്ക് ആവശ്യമില്ലെന്ന് തോന്നും. എന്തിനാണ് ഞാന്‍ ജീവിച്ചിരിക്കുന്നതെന്നൊക്കെ തോന്നും. 

മരുന്ന് നിര്‍ത്തി കഴിഞ്ഞാല്‍ ആ ഒരു സ്റ്റേജിലേക്ക് എത്തും. ഡയബറ്റിക് ഉള്ള ആളുകളൊക്കെ തുടരെ മരുന്ന് കഴിക്കില്ലേ? അതുപോലെ എനിക്കും ഈ മരുന്ന് കഴിച്ചു കൊണ്ടിരിക്കണം. അതാണ് എന്റെയൊരു അവസ്ഥ. അത് ബാലന്‍സ് ചെയ്ത് കൊണ്ടുപോകണം. അല്ലെങ്കില്‍ പ്രശ്‌നമാണ്.

42344

ഇപ്പോഴെനിക്ക് മൂഡ് സ്വിംഗ്‌സ് വരാറില്ല. കാരണം ഫുള്‍ മരുന്നിന്റെ കണ്‍ട്രോളിലാണ്. ഇതിന്റെ തുടക്ക സമയത്ത് സംഭവം എന്താണെന്ന് തന്‍വിക്കും മിഥുന്‍ ചേട്ടനും മനസിലായിരുന്നില്ല. ഇവര് നല്ലോണം പേടിക്കയും ചെയ്തു. അങ്ങനെയാണ് ഡോക്ടറെ പോയി കാണുന്നത്. മിഥുന്‍ ചേട്ടന്‍, എന്റെ അമ്മ, തന്‍വി ഭയങ്കര സപ്പോര്‍ട്ടായിരുന്നു. 

ഡിപ്രഷനൊക്കെ വരുമ്പോള്‍ ആരോടെങ്കിലും സംസാരിക്കുന്നത് നല്ലതാണ്. ഒരുപാട് മാറ്റമുണ്ടാകും. ഡിപ്രഷനാണെന്ന് അഭിനയിക്കുകയാണെന്ന് ചിലര്‍ വിചാരിക്കും. പനി പോലെ ഒരസുഖം തന്നെയാണ് ഇതും. അത് ആളുകള്‍ക്ക് അറിയില്ല...''