/sathyam/media/media_files/2025/08/29/d7ac8083-d27d-4f72-a55d-ba3a9f92aa38-2025-08-29-12-10-22.jpg)
ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നയാളെന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് സീരിയല്‍ നടി മുല്ലച്ചേരിയുടെ ഭര്‍ത്താവ് രാഹുല്‍ രാമന്ദ്രന്‍.
''സ്വന്തം ഭാര്യയുടെ ചെലവില്‍ അല്ലേ. കണ്ടവരുടെ ഭാര്യയുടെ ചെലവില്‍ അല്ലല്ലോ. നാളെ അവളെ ഇപ്പോള്‍ നോക്കുന്നതിനേക്കാള്‍ പത്തിരട്ടി മടങ്ങ് നന്നായി നോക്കാന്‍ പറ്റുമെന്ന വിശ്വാസം ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും.
അങ്ങനെ പറഞ്ഞാലും തെറ്റൊന്നുമില്ല. നാളെ അവളെ നോക്കാന്‍ പറ്റുമെന്ന് നൂറ് ശതമാനം അവര്‍ കോണ്‍ഫിഡന്റ് ആയിരിക്കും. അല്ലാതെ അവള്‍ നോക്കിക്കോളും എന്ന ധാരണയല്ല. ഉത്തരവാദിത്തമുണ്ട്. നമ്മള്‍ എല്ലാ ദിവസവും ഒരു കാര്യം ചെയ്യണമെന്ന് ചിന്തിക്കുന്നത് പോലും അവര്‍ക്ക് വേണ്ടിയായിരിക്കും. എല്ലാവരും അങ്ങനെയായിരിക്കും.
കഴിഞ്ഞ മാസം വരെ ഞാന്‍ ഭാര്യയുടെ ചെലവില്‍ ജീവിച്ച ആളാണ്. അത് പറയാന്‍ എനിക്കൊരു മടിയുമില്ല. സന്തോഷമേയുള്ളൂ. എന്നാല്‍ അവള്‍ക്ക് മടിയാണ്. ചില കടകളില്‍ പോയി ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ അവളുടെ ഫോണ്‍ എന്റെ കൈയ്യില്‍ തരും. ഗൂഗിള്‍ പ്ലേ ചെയ്യാന്‍ നീ കൊടുക്ക് എന്ന് ഞാന്‍ പറയും. ഇതുവരെ പുള്ളിക്കാരി കൊടുത്തിട്ടില്ല. കൈ കഴുകാന്‍ പോകുമ്പോള്‍ പുള്ളിക്കാരി ഫോണ്‍ എന്റെ കൈയ്യില്‍ തരും.
ഇതുവരെ കണക്ക് ചോദിച്ചിട്ടില്ല. ബാങ്കില്‍ എത്രയാണ് ബാലന്‍സ് ഉള്ളതെന്ന് പുള്ളിക്കാരിക്ക് അറിയില്ല. എല്ലാം ഞാനാണ് നോക്കുന്നത്. മാസം വാടക കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലൊക്കെ ഞങ്ങള്‍ നിന്നിട്ടുണ്ട്. എന്റെ അമ്മ ഭയങ്കര സ്ട്രോങ്ങാണ്. അതുപോലെ എന്റെ ഭാര്യയും സ്ട്രോങ്ങാണ്...''