/sathyam/media/media_files/2025/07/19/abb2209f-3128-430c-a21f-8eac33c4d6e3-2025-07-19-14-38-59.jpg)
താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും റേപ്പ് ചെയ്തിട്ടില്ലെന്നും ദയവു ചെയ്ത് വെറുതെ വിടണമെന്നും മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്റെ ആരോപണത്തിനു വീഡിയോയില്‍ മറുപടിയുമായി നടന്‍ ബാല.
''മനസ്സു തുറന്ന് ചില കാര്യങ്ങള്‍ സംസാരിക്കണമെന്നു തോന്നി. കൃത്യമായി പറയാനൊന്നും അറിയില്ല, പക്ഷേ പറയേണ്ടത് പറയണം. ഇത്രയും വര്‍ഷം ഞാന്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിച്ചു. ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്. എന്നിട്ടും എന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ആളുകള്‍ ഉണ്ടാക്കുന്നു. മനസ്സു നിറയെ വേദനയാണ്. ലിവര്‍ മാറ്റിവച്ച ആളാണ് ഞാന്‍, കഴിഞ്ഞ ആഴ്ചയും അമൃത ആശുപത്രിയിലുണ്ടായിരുന്നു.
കുഴപ്പമില്ല, പോരാടി തന്നെ മുന്നോട്ടുപോകും. എനിക്ക് ഇതുവരെ കിട്ടാത്തൊരു കുടുംബജീവിതം 41-ാം വയസ്സില്‍ ലഭിച്ചു. എന്റെ ഭാര്യ കോകിലയെ ഞാന്‍ നന്നായി നോക്കുന്നുണ്ട്. പക്ഷേ എന്തിനാണ് ആ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത്. എന്തുകൊണ്ടാണ് എല്ലാവരും, എല്ലാവരുമെന്ന് ഞാന്‍ പറയില്ല. ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാം.
സത്യമായും ഞാനും എന്റെ കുടുംബവും അവരെ ഉപദ്രവിച്ചിട്ടില്ല, ഞങ്ങള്‍ അങ്ങനെ ചെയ്യുന്ന ആളുകളല്ല. അതിന്റെ ആവശ്യവും ഞങ്ങള്‍ക്കില്ല. ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്, അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷന്‍ വേണം, മീഡിയ അറ്റന്‍ഷന്‍ അല്ല. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുക. സ്വന്തം കുടുംബം പോലും അവരെ നോക്കുന്നില്ല. അതിന്റെ വിഷമം എനിക്കുണ്ട്.
നാല് മാസം മുമ്പേ ഞാന്‍ പറഞ്ഞു, ഇനി ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഇടവരുത്തരുതെന്ന്. അതുകൊണ്ടാണ് ഞാന്‍ കോടതിയില്‍ പോയത്. അവര്‍ എത്തിയില്ല. തുടര്‍ച്ചയായി കോകിലയെയും ഞങ്ങളുടെ കുടുംബത്തെയും ഉപദ്രവിക്കുകയാണ്.
ദൈവം സത്യം ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. എല്ലാം എന്തിനുവേണ്ടിയാണെന്ന് കാണുന്നവര്‍ക്കു മനസ്സിലാകും. ഞാനും എന്റെ ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരും അങ്ങനെ ജീവിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ഞങ്ങള്‍ രണ്ട് പേരും മനസുതൊട്ടു പറയുകയാണ്, ഞങ്ങളെ ഉപദ്രവിക്കരുത്. കള്ളങ്ങള്‍ പറയരുത്. സത്യങ്ങള്‍ പുറത്തു വരണമെങ്കില്‍ ഞാന്‍ അത്രയും തരംതാഴ്ന്ന അവസ്ഥയില്‍ എത്തണം. അതുവേണ്ട, അത് നിങ്ങള്‍ക്കൊരു എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും.
പക്ഷേ ഭാവിയില്‍ ഞങ്ങള്‍ക്കൊരു കുഞ്ഞ് വരുമ്പോള്‍ അത് ഭയങ്കര ഉപദ്രവമായിരിക്കും. അപേക്ഷിക്കുകയാണ്, ദയവു ചെയ്ത് ഞങ്ങളെ രണ്ടുപേരെയും വിട്ടേക്കുക. വിശ്വസിച്ച് ഈ നാട്ടില്‍ കാല് ചവിട്ടിയതാണ്. ഇപ്പോഴും എന്നെ ആളുകള്‍ സ്‌നേഹിക്കുന്നുണ്ട്.
കോകില എവിടെപ്പോയാലും ആളുകള്‍ ചോദിക്കും പുതിയ കുക്കിങ് വിഡിയോ വന്നില്ലല്ലോ എന്ന്. ആ യൂട്യൂബ് ചാനലേ ഞാന്‍ നിര്‍ത്തി. ഇതൊന്നും എഴുതിവച്ചിട്ടല്ല പറയുന്നത്, മനസില്‍ നിന്നു വരുന്നതാണ്. ബാല കള്ളനല്ല, ഞങ്ങളുടെ കുടുംബം മോശക്കാരല്ല. സിനിമയില്‍ നിന്നുണ്ടായ പൈസ കൊണ്ട് വളര്‍ന്നു വന്നവരാണ്.
ഞങ്ങളുടെ കുടുംബത്തെ വെറുതെ വിടണം. അതിനുവേണ്ടിയാണ് കോടതിയില്‍ പോയത്. കോടതിയില്‍ നിന്നും ഉത്തരവു വന്നിട്ടും ഇതാണ് അവസ്ഥ. ദയയവ് ചെയ്ത് മീഡിയ ഒന്നു ചിന്തിക്കണം. അവര്‍ നന്നായി ഇരിക്കണം, അവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വേണം. പത്ത് പതിനഞ്ച് കൊല്ലമായി മെഡിസിന്‍ കഴിക്കുന്നുണ്ട്. ഇത് നടക്കുമെന്ന് മുന്നേ പറഞ്ഞിരുന്നു. തീരുമാനിക്കുക....''