Advertisment

''അപ്പുവിന്റെ ഡബ്ബിങ് കാണാന്‍ വേണ്ടി സുചിയാന്റി വന്നു, കണ്ടശേഷം ഇവന്‍ ഇത്ര സ്പീഡില്‍ മലയാളം പറയുമോയെന്ന് എന്നോട് ചോദിച്ചു...''

"വര്‍ഷങ്ങള്‍ക്കുശേഷത്തിലെ ഭൂരിഭാഗം പേരും ഹൃദയത്തിന്റെ ടീമംഗങ്ങളാണല്ലോ അതിന്റെ ട്രെസ്റ്റ് അവനുണ്ട്.."

author-image
ഫിലിം ഡസ്ക്
New Update
353555

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെക്കുറിച്ചും ധ്യാനിനെക്കുറിച്ചും ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞതിങ്ങനെ...

Advertisment

''ഹൃദയം കഴിഞ്ഞ് അപ്പു വേറെ പടമൊന്നും ചെയ്തിട്ടില്ലല്ലോ. അതുപോലെ അപ്പു കേരളത്തില്‍ നില്‍ക്കാറില്ല വിദേശ യാത്രകളാണ് കൂടുതലും. അതുകൊണ്ട് ഞാന്‍ വിചാരിച്ചു വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ അഭിനയിക്കാന്‍ പ്രണവ് വരുമ്പോള്‍ എല്ലാം ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരുമെന്ന്. നാടുമായുള്ള ടച്ച് വിട്ടുപോയാല്‍ ലാഗ്വേജ് തിരിച്ച് പിടിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ടാകുമല്ലോ.

എനിക്കൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. അങ്ങനെയൊന്ന് പ്രണവിനുമുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ, അപ്പുവിന് വളരെ ഈസിയായിരുന്നു. ഇപ്പോള്‍ എനിക്ക് മനസിലായ ഒരു കാര്യം അപ്പു നമ്മളെ എല്ലാവരേയും ട്രസ്റ്റ് ചെയ്ത് തുടങ്ങി എന്നതാണ്. വര്‍ഷങ്ങള്‍ക്കുശേഷത്തിലെ ഭൂരിഭാഗം പേരും ഹൃദയത്തിന്റെ ടീമംഗങ്ങളാണല്ലോ അതിന്റെ ട്രെസ്റ്റ് അവനുണ്ട്. അതുപോലെ പെര്‍ഫോം ചെയ്യുമ്പോള്‍ ആ ഒരു കംഫേര്‍ട്ടില്‍ നിന്ന് അവന്‍ ചെയ്യുന്നതായി തോന്നിയിട്ടുമുണ്ട്.

അതുപോലെ ഡബ്ബിങ്ങിലും അപ്പു ഫാസ്റ്റായി. ഞാന്‍ ഇക്കാര്യം സുചിയാന്റിയെ വിളിച്ച് പറയുകയും ചെയ്തിരുന്നു. സുചിയാന്റിയും അതുകേട്ട് അത്ഭുതപ്പെട്ടു. ഒരു ദിവസം അപ്പുവിന്റെ ഡബ്ബിങ് കാണാന്‍ വേണ്ടി സുചിയാന്റി വന്നു. കണ്ടശേഷം ഇവന്‍ ഇത്ര സ്പീഡില്‍ മലയാളം പറയുമോയെന്ന് സുചിയാന്റി ചോദിച്ചു.

പിന്നെ ധ്യാന്‍ ഭയങ്കര സീസണ്‍ഡായ ആക്ടറായ എനിക്ക് തോന്നി. അധികം കാര്യങ്ങളൊന്നും അവനോട് നമ്മള്‍ പറയണ്ട. പിന്നെ ഇമോഷണലി ഹെവിയായിട്ടുള്ള സീനുകള്‍ വരുമ്പോള്‍ ദൂരെ മാറി നിന്ന് ഒന്ന് പ്രാക്ടീസ് ചെയ്തിട്ട് വരും. അല്ലാത്ത സമയത്ത് സെറ്റില്‍ ധ്യാന്‍ ധ്യാനായി തന്നെയാണ് നിന്നത്. അവനും ഭയങ്കര ഈസിയായി എല്ലാം ചെയ്യുന്നുണ്ട്. കുറച്ച് സീരിയസ്‌നെസ് കൊടുത്താണ് ധ്യാന്‍ ഞങ്ങളുടെ പടത്തില്‍ അഭിനയിച്ചതെന്ന് എനിക്ക് തോന്നി. വളരെ മെഷേര്‍ഡായിരുന്നു...'' 

 

 

Advertisment