ഭാര്യയും മക്കളുമെല്ലാം എന്നെ ഉപേക്ഷിച്ചു, ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും തിരിഞ്ഞ് നോക്കുന്നില്ല, ഒറ്റപ്പെട്ടപ്പോള്‍ ഞാന്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി: കൊല്ലം തുളസി

ഗാന്ധി ഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

author-image
ഫിലിം ഡസ്ക്
New Update
67b03323-27cb-4fd3-a9ab-e4c05b91c120

ഭാര്യയും മക്കളുമെല്ലാം തന്നെ ഉപേക്ഷിച്ചെന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ താന്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി മാറിയെന്നും നടന്‍ കൊല്ലം തുളസി. ഗാന്ധി ഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഇവിടെ വന്നു കിടന്നു ഞാന്‍. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്.

ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനീയറാണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്ട്രേലിയയില്‍ സെറ്റിലാണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്.

എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ലൗലി. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്ന് ഭര്‍ത്താവും മക്കളും പറഞ്ഞു. പക്ഷെ ലൗലിയ്ക്ക് അമ്മയെ വിട്ടു പിരിയാന്‍ വയ്യ. മാതൃസ്നേഹമാണല്ലോ ഏറ്റവും വലുത്. അമ്മയെ കൊണ്ടു കളയാന്‍ ലൗലിയ്ക്ക് കഴിഞ്ഞില്ല.

ഇതാണ് മനുഷ്യന്റെ അവസ്ഥ. ഒരു പിടി നമ്മുടെ കൈയ്യില്‍ വേണം. ഏത് സമയത്താണ് എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണ്...''

Advertisment