കോഴിക്കോട്: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ ജൂനിയർ ആർട്ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായ മറുപടി നൽകുമെന്ന് നടൻ സുധീഷ്.
ചില കാര്യങ്ങള്‍ തുറന്നു പറയാനുണ്ട്. വൈകാതെ തന്നെ മാധ്യമങ്ങളെക്കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധീഷ് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് സുധീഷിനെതിരേ നടക്കാവ് പോലീസ് കേസെടുത്തത്.