ഡോണ്‍ പാലത്തറുടെ പുതിയ ചിത്രം വരുന്നു; മുഖ്യവേഷത്തില്‍ പാര്‍വ്വതി തിരുവോത്തും ദിലീഷ് പോത്തനും

പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പാര്‍വതി തന്റെ ഇന്‍സ്റ്റാ പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. 

author-image
ഫിലിം ഡസ്ക്
New Update
75dc6755-a0f9-41be-a72a-b4ae19ffe434

ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്തും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പാര്‍വതി തന്റെ ഇന്‍സ്റ്റാ പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Advertisment

ജോമോന്‍ ജേക്കബ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ അവസാനം ആരംഭിക്കും. ഡോണ്‍ പാലത്തറയുടെ 1956 മധ്യതിരുവിതാംകൂര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച  അലക്‌സ് ജോസഫാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. 

ദിലീഷിനേയും പാര്‍വതിയേയും കൂടാതെ രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും. കാണ്ട് വെയ്റ്റ്. പാര്‍വതി തന്റെ ഇന്‍സ്റ്റാ പേജില്‍ കുറിച്ചു. 2023ല്‍ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിന് ശേഷം ഡോണ്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 
പിആര്‍ഒ-സതീഷ് എരിയാളത്ത്

Advertisment