രജനികാന്തിന്റെ സിനിമ ഇങ്ങനെയാകും ലോകേഷിന്റെ ചിത്രം ഇങ്ങനെയാകും എന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷ കൂലിക്ക് വെല്ലുവിളിയായി: ലോകേഷ് കനകരാജ്

''പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് വിമര്‍ശിക്കാന്‍ കഴിയില്ല"

author-image
ഫിലിം ഡസ്ക്
New Update
06cd1003-b115-417c-8c5b-5779b5a865a1

കൂലി സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയാണ് വെല്ലുവിളിയായതെന്ന് ലോകേഷ് കനകരാജ്. 

Advertisment

''പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് വിമര്‍ശിക്കാന്‍ കഴിയില്ല. കൂലിയെ സംബന്ധിച്ചിടത്തോളം, അതൊരു ടൈം ട്രാവല്‍ ആയിരിക്കുമെന്നോ അല്ലെങ്കില്‍ എല്‍സിയു ആയിരിക്കുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. 

പക്ഷേ പ്രേക്ഷകര്‍ അത് പ്രതീക്ഷിച്ചു. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഞാന്‍ ഒരിക്കലും കഥകള്‍ എഴുതില്ല. പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയാണെങ്കില്‍ അത് നല്ലതാണ്, ഇല്ലെങ്കില്‍ ഞാന്‍ ശ്രമിക്കാം. 

എനിക്ക് മാത്രമല്ല, ഓരോ സൂപ്പര്‍ സ്റ്റാറിനും പ്രതീക്ഷയുടെ ബാധ്യത ഉണ്ടാകുമെന്നും അതിനോട് നീതി പുലര്‍ത്തുക എന്നതാണ് ഓരോ സിനിമയുടെയും ഏറ്റവും വലിയ വെല്ലുവിളി. 

രജനികാന്തിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ ചിത്രം ഇങ്ങനെയാകും എന്നെല്ലാം പ്രേക്ഷകര്‍ ചിന്തിച്ചുവച്ചു കഴിഞ്ഞു. ആ പ്രതീക്ഷയെല്ലാം ഞാന്‍ എങ്ങനെ കുറയ്ക്കും...''

Advertisment