ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/wQtpPWMrNCBKoDgW8tC4.jpg)
നിവിന്‍ പോളി യുവതിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. യുവതി പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ നിവിന്‍ പോളി തന്റെ കൂടെയുണ്ടായിരുന്നെന്ന് വിനീത് പറഞ്ഞു.
''2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു. 15ന് പുലര്‍ച്ചെ മൂന്നു വരെ നിവിന്‍ എന്നോടൊപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ തെളിവായുണ്ട്. സത്യം ഉടന്‍ തെളിയണം.
Advertisment
എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ആരംഭിച്ച ഷൂട്ടിംഗ് പുലര്‍ച്ചെയാണ് അവസാനിച്ചത്. തുടര്‍ന്ന് വെബ് സീരീസിന്റെ ഷൂട്ടിങ്ങിന് നിവിന്‍ പോയി. ഈ ഷൂട്ടിങ് കേരളത്തിലായിരുന്നു...'' - വിനീത് പറഞ്ഞു.