മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു, ഞാന്‍ എല്ലാത്തരത്തിലും ഒതുങ്ങിക്കൂടുകയായിരുന്നു, ഇത് അതീവ ദുര്‍ഘടം പിടിച്ച യാത്രയായിരുന്നു, പൂര്‍ണമായും പഴയപോലെയാകാന്‍ എനിക്ക് കുറച്ചുകൂടി സമയം വേണം: നടി നസ്രിയ

"ഞാന്‍ തിരിച്ചുവരും. നിങ്ങളെല്ലാവരും എനിക്ക് തരുന്ന അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി"

author-image
ഫിലിം ഡസ്ക്
Updated On
New Update
3131313

കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നടി നസ്രിയ നസീം. കുറച്ചുമാസങ്ങളായി താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്ന് നസ്രിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Advertisment

31313

നസ്രിയയുടെ കുറിപ്പിങ്ങനെ:

''എല്ലാവരും സുഖമായിരിക്കുന്നു എന്നു കരുതുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഞാന്‍ എല്ലായിടത്തുനിന്നും മാറി നില്‍ക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. 

എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന ആളായിരുന്നു ഞാനെന്ന്  എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷേ കഴിഞ്ഞ കുറച്ചുമാസങ്ങളായി വൈകാരികമായും വ്യക്തിപരമായും ചില പ്രശ്‌നങ്ങളില്‍ കൂടി കടന്നുപോകുകയായിരുന്നു ഞാന്‍. അതുകൊണ്ടാണ് എന്നെ എവിടെയും കാണാതിരുന്നത്.

3113131

എന്റെ മുപ്പതാം പിറന്നാള്‍, പുതുവത്സരം, 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിന്റെ വിജയാഘോഷം തുടങ്ങി എന്റെ ജീവിതത്തിലെ നല്ല ചില നിമിഷങ്ങള്‍ എനിക്ക് ആഘോഷിക്കാനായില്ല. 

എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാതിരുന്നതിനും ആരുടെയും കോളിനും മെസേജുകള്‍ക്കും മറുപടി തരാതിരുന്നതിനും എന്റെ എല്ലാ കൂട്ടുകാരോടും ക്ഷമ ചോദിക്കുന്നു. 

131313

ഞാന്‍ കാരണം നിങ്ങള്‍ക്കുണ്ടായ വിഷമത്തിനും അസൗകര്യത്തിനും ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാത്തരത്തിലും ഒതുങ്ങിക്കൂടുകയായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച സഹപ്രവര്‍ത്തരോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ കാരണം എന്തെങ്കിലും തടസങ്ങള്‍ നേരിട്ടുവെങ്കില്‍ ക്ഷമിക്കണം. 

സന്തോഷകരമായ ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്നലെ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്സ് അവാര്‍ഡ് എനിക്ക് ലഭിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒപ്പമുണ്ടായിരുന്നു മറ്റ് നോമിനികള്‍ക്കും വിജയികള്‍ക്കും ആശംസകള്‍. 

424242

ഇത് അതീവ ദുര്‍ഘടം പിടിച്ച യാത്രയായിരുന്നു. പക്ഷേ ഞാന്‍ ഇതെല്ലാം അതിജീവിച്ചു വരികയാണ്. ഓരോ ദിവസവും നല്ല മാറ്റമാണുണ്ടാകുന്നത്. എന്നെ മനസിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോട് നന്ദി അറിക്കുന്നു. പൂര്‍ണമായും പഴയപോലെയാകാന്‍ എനിക്ക് കുറച്ചുകൂടി സമയം വേണം.

പെട്ടെന്ന് എല്ലായിടത്തു നിന്നും ഞാന്‍ അപ്രത്യക്ഷയാകാനുള്ള കാരണം എന്റെ കുടുംബത്തേയും കൂട്ടുകാരേയും ആരാധകരേയും അറിയിക്കണം എന്നു തോന്നിയതുകൊണ്ടാണ് ഇന്ന് ഇതിവിടെ കുറിക്കുന്നത്. എല്ലാവരോടും സ്‌നേഹം... ഞാന്‍ തിരിച്ചുവരും. നിങ്ങളെല്ലാവരും എനിക്ക് തരുന്ന അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി...''

Advertisment