വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവ ഡോക്ടറുടെ പരാതി: റാപ്പര്‍ വേടന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
Kerala-rapper-Vedan---Photo-from-social-media-_1745839484909

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. ഇയാള്‍ക്കെതിരേ പോലീസ് വിശദമായ അന്വേഷണം നടത്തും. തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.

Advertisment

യുവതിയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചു വരുകയാണ്. ഇയാള്‍ക്ക് പല തവണകളായി 31,000 രൂപ നല്‍കിയതിന്റെ തെളിവുകളും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ പരിശോധനകളും ആരംഭിച്ചു. തെളിവ് ശേഖരണത്തിനും ശേഷം നോട്ടീസ് നല്‍കി വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. 

Advertisment