/sathyam/media/media_files/2025/08/28/90e2a7d6-2314-4cb2-9be6-995890b2cd21-2025-08-28-17-15-57.jpg)
സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം സിനിമയില്‍ അഭിനയിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് നടി മാളവിക മോഹനന്‍. ഒരുദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
''ഹൃദയപൂര്‍വ്വം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വളരെയധികം ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് സിനിമയുടേത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു നടനോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരവും എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ്.
സെറ്റില്‍ വച്ച് അദ്ദേഹത്തോടൊപ്പമുള്ള അനുഭവവും സാന്നിധ്യവും വേറിട്ടതായിരുന്നു. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്. മലയാള സിനിമയുടെ ജനപ്രിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മിക്ക നടന്മാരും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.
സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പ്രതിസന്ധിയും സന്തോഷവും അനുഭവിക്കുന്ന വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേഷകര്‍ക്ക് അത് കണക്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു കഥാപാത്രം എന്നെ വെല്ലുവിളിക്കുകയും ഒരു നടിയായി വളരാന്‍ എന്നെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ടോ എന്നത് പ്രധാനമാണ്. പുതുമയുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഏത് വേഷമായാലും അതില്‍ നിന്ന് പഠിക്കുകയും മെച്ചപ്പെടുന്നുണ്ടെന്നും സ്വയം ഉറപ്പുവരുത്താന്‍ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നുണ്ട്...''