ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് ആശകള്‍ ആയിരം എന്ന പേരിട്ടു. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിര്‍വഹിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളില്‍ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകര്‍ എന്നും ആഗ്രഹിച്ചിരുന്ന ജയറാം കാളിദാസ് കൂട്ടുകെട്ട് ആശകള്‍ ആയിരത്തിലൂടെ നിറവേറുകയാണ്. ജൂഡ് ആന്തണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍.
കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, ഡി.ഒ.പി: ഷാജി കുമാര്‍, പ്രോജക്ട് ഡിസൈനര്‍: ബാദുഷാ. എന്‍.എം, എഡിറ്റര്‍: ഷഫീഖ് പി.വി, മ്യൂസിക്: സനല്‍ ദേവ്, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.