പുരോഗമനപരമെന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നത്: ജഗദീഷിനെ അഭിനന്ദിച്ച് സാന്ദ്ര തോമസ്

ജഗദീഷ് സ്വീകരിച്ച നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്ന് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

author-image
ഫിലിം ഡസ്ക്
New Update
596de050-c8b7-4bc7-8587-b1c2f96f0c4a (1)

താരസംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധത അറിയിച്ച നടന്‍ ജഗദീഷിനെ അഭിനന്ദിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ജഗദീഷ് സ്വീകരിച്ച നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്ന് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

''കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണ്. 

അതില്‍ സ്വയം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്ന സമീപനം എടുത്ത് പറയേണ്ടതും ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നില്‍ക്കുന്നതുമാണ്.

പുരോഗമനപരമെന്ന് പറഞ്ഞാല്‍ മാത്രം പോരാ അത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നത്..'' 

 

Advertisment