/sathyam/media/media_files/2025/08/25/be74521f-7024-4f4b-baeb-3bc68ba14011-2025-08-25-10-30-45.jpg)
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ ഇ.എ. രാജേന്ദ്രന്‍ മെലിഞ്ഞ് ക്ഷീണിതനായിട്ടായിരുന്നു. ഇതോടെ നടന് എന്തുപറ്റിയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റുകളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചോദ്യങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ മറുപടി പറയുകയാണ് നടന്‍.
''ഷുഗര്‍ കുറച്ചു കൂടിയപ്പോള്‍ ഡോക്ടര്‍മാര്‍ ഭാരം നിയന്ത്രിക്കണമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്ഷീണിച്ചത്. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സീരിയലുകള്‍ നിര്‍മിക്കുന്ന എനിക്ക് എന്തിനാണ് അമ്മയുടെ പെന്‍ഷന്‍?
ജര്‍മ്മനിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ ആളുകള്‍ വിളിക്കുന്നുണ്ട്. ഞാനിത്ര വലിയ ആളാണെന്ന് മനസിലായത് ഇപ്പോഴാണ്. ഡോക്ടര്‍ പറയുന്നത് നമ്മള്‍ അനുസരിക്കണ്ടേ. ഷുഗറിന്റെ ചെറിയ ഒരു പ്രശ്‌നം മാത്രമേയുള്ളൂ.
ഞാന്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡ്യൂസറാണ്. എനിക്ക് എന്തിനാണ് പെന്‍ഷന്‍. അമ്മ തെരഞ്ഞെടുപ്പിന് വരാന്‍ കാരണം ദേവനാണ്. അദ്ദേഹം എന്റെ ബന്ധുവാണ്.
അത് പലര്‍ക്കും അറിയില്ല. ദേവന് വോട്ട് ചെയ്യാന്‍ വേണ്ടി തന്നെയാണ് ഞാനവിടെ വന്നത്. പിന്നെ ശ്വേതയായാലും കുക്കു പരമേശ്വരനായാലും എല്ലാവരും നമ്മുടെ അടുത്ത സുഹൃത്തുക്കളാണ്.
സിനിമക്കാരുടെ ഇടയില്‍ ആളുകള്‍ പുറത്തു പറയുന്നതു പോലെ യാതൊരു പ്രശ്‌നങ്ങളുമില്ല. എല്ലാവരും സഹോദരന്‍മാരെപ്പോലെ ജീവിക്കുന്ന ഒരു സ്ഥലമാണ്. പക്ഷേ അതൊരു ഗ്ലാമറസ് ലോകമായതു കൊണ്ട് എല്ലാവരും കൊട്ടിഘോഷിക്കുന്നു എന്ന് മാത്രം...''