മൂന്നു ഗെറ്റപ്പുകളില്‍ വിശാല്‍; പവര്‍ പാക്ക്ഡ് ആക്ഷന്‍  എന്റര്‍ടെയ്‌നര്‍ മകുട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിനായക ചതുര്‍ത്ഥി ആശംസ നേര്‍ന്ന പുറത്തിറക്കിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.

author-image
ഫിലിം ഡസ്ക്
New Update
f595fa33-1c0f-4e76-be3d-2a82d3d3ce1d

വിശാല്‍ നായകനാവുന്ന പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ മകുട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ മൂന്നു ഗെറ്റപ്പുകളില്‍ വിശാലിനെ പോസ്റ്ററില്‍ കാണാം.

Advertisment

വിനായക ചതുര്‍ത്ഥി ആശംസ നേര്‍ന്ന പുറത്തിറക്കിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. രവി അരസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുഷാര വിജയനാണ് നായിക. തെന്നിന്ത്യയിലെ മുന്‍ നിര നിര്‍മ്മാണ കമ്ബനിയായ ആര്‍.ബി. ചൗധരിയുടെ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-ാമത്തെ ചിത്രമാണ്.

വിശാല്‍ നായകനാവുന്ന 35-ാമത്തെ സിനിമയും. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധാന. റിം ച്ചാര്‍ഡ് എം നാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആദ്യഘട്ട ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. പി.ആര്‍.ഒ:  സി.കെ.അജയ് കുമാര്‍. 

Advertisment