മഞ്ഞു പോലൊരു പെണ്‍ക്കുട്ടിക്ക് ശേഷം കേരളത്തിലെ ആണ്‍കുട്ടികളുടെ ക്രഷായിരുന്നു ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു, ആ സമയത്ത് പ്രണയലേഖനങ്ങളും സമ്മാനങ്ങളും ലഭിച്ചിരുന്നു,  കേരളത്തില്‍ നിന്ന് വിവാഹം ചെയ്ത് അവിടെ സെറ്റില്‍ഡാകാന്‍ എനിക്ക് ഇഷ്ടമാണ്: അമൃത പ്രകാശ്

നോര്‍ത്ത് ഇന്ത്യക്കാരിയായ അമൃത കുറച്ച് കാലം മാത്രമാണ് കേരളത്തില്‍ താമസിച്ചിട്ടുള്ളത്. മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും താരം ബോളിവുഡില്‍ സജീവമായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
53535555

കമല്‍ ചിത്രം 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യിലെ നായിക അമൃത പ്രകാശിനെ ആരും മറക്കാനിടയില്ല. നോര്‍ത്ത് ഇന്ത്യക്കാരിയായ അമൃത കുറച്ച് കാലം മാത്രമാണ് കേരളത്തില്‍ താമസിച്ചിട്ടുള്ളത്. മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും താരം ബോളിവുഡില്‍ സജീവമായിരുന്നു. ഇപ്പോഴിതാ അമൃത ഒരു മലയാള യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ്.  

Advertisment

''മഞ്ഞുപോലൊരു പെണ്‍കുട്ടിക്ക് ശേഷം അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് പഠനം പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതി. 

മഞ്ഞുപോലൊരു പെണ്‍കുട്ടി ചെയ്യുമ്പോള്‍ പ്ലസ് ടുവിലായിരുന്നു. മാത്രമല്ല പരീക്ഷ നടക്കുന്ന സമയവും. പിന്നീട് ഉന്നത പഠനത്തിന് പോയി. മലയാളികള്‍ എന്നെ മിസ് ചെയ്തത് പോലെ ഞാനും അവരെ മിസ് ചെയ്തു. കേരളത്തില്‍ വച്ച് തന്നെയാണ് കരിയര്‍ ആരംഭിച്ചത്. 

പോപ്പികുടയുടെ പരസ്യത്തിലാണ് ആദ്യം അഭിനയിച്ചത്. മറ്റ് ഇന്‍ഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളം വളരെ മികച്ചതാണെന്ന് എനിക്കറിയാം. അതുകൊണ്ട് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. 

മലയാള സിനിമ ഒരുപാട് പുരോഗമിച്ചു. ആ സിനിമയ്ക്ക് ശേഷം കേരളത്തിലെ ആണ്‍കുട്ടികളുടെ ക്രഷായിരുന്നു ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലല്ലോ. ആ സിനിമ ചെയ്ത സമയത്ത് പ്രണയലേഖനങ്ങളും സമ്മാനങ്ങളും ലഭിച്ചിരുന്നു. ഞാന്‍ വിവാഹിതയല്ല. കേരളത്തില്‍ നിന്ന് വിവാഹം ചെയ്ത് അവിടെ സെറ്റില്‍ഡാകാന്‍ എനിക്ക് ഇഷ്ടമാണ്...'' 

 

Advertisment