New Update
/sathyam/media/media_files/2025/08/22/f108060d-6a67-47d2-858e-4ac4b46239ca-2025-08-22-19-35-47.jpg)
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂര്‍വം ഓഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും. സംഗീത് പ്രതാപും മാളവിക മോഹനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Advertisment
ലാലു അലക്‌സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വത്തിലെ മറ്റുപ്രധാനതാരങ്ങള്‍. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.
അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.