/sathyam/media/media_files/2025/09/22/10018_13_7_2025_19_40_17_4_jithu_joseph_04-2025-09-22-22-14-14.jpg)
മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് കൊച്ചിയില്‍ പൂത്തോട്ട ലോ കോളജില്‍ നടന്നു. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
''ഒത്തിരി പ്രതീക്ഷിക്കണ്ട, ഇതൊരു നല്ല സിനിമയാണ്. അമിത പ്രതീക്ഷയോടൊന്നും വരാതെയിരിക്കുക. ജോര്‍ജ്ക്കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, അവരുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
അത് എന്താണെന്ന് അറിയാന്‍ നിങ്ങള്‍ വരിക. വണ്ണിന്റെ മുകളില്‍ ടു, ടുവിന്റെ മുകളില്‍ ത്രീ നമ്മള്‍ അതിന് വേണ്ടിയൊന്നും ചെയ്യുന്ന സിനിമയല്ല. ദൃശ്യം 2 വിന്റെ സ്‌ക്രിപിറ്റിങ്ങിനേക്കുറിച്ചുമൊക്കെ എല്ലാവരും പറഞ്ഞു.
ഇനി അതിന്റെ മുകളിലുള്ള സ്‌ക്രിപ്റ്റിങ് ആയിരിക്കണമെന്ന്. ഞാന്‍ അതിനു വേണ്ടിയിട്ടല്ല ഈ സിനിമ ചെയ്യുന്നത്. ഞാന്‍ ജോര്‍ജ്ക്കുട്ടിയുടെ കുടുംബത്തില്‍ നാലര വര്‍ഷങ്ങള്‍ക്ക് ശേഷം എന്തൊക്കെ സംഭവിക്കാം, എന്തൊക്കെ സംഭവിക്കുന്നുണ്ട് എന്നുള്ളതാണ് ഈ സിനിമയിലൂടെ പറയുന്നത്...''