Advertisment

" ആ അനുഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഞാൻ പൂർണമായും തകർന്നു പോയി, ഇതോടെ കരിയര്‍ തീര്‍ന്നു , എല്ലാവരും അറിഞ്ഞു, ഇനി എന്നെ ആരും വിളിക്കില്ലെന്ന് കരുതി, ഇനി അഭിനയിക്കുന്നില്ലെന്ന് അമ്മയോട് പറഞ്ഞു.."

author-image
ഫിലിം ഡസ്ക്
Updated On
New Update
3367788

മലയാളത്തിലെ വലിയൊരു സിനിമയിൽ നിന്നും അവസരം നഷ്ടമായതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മഹിമ. ഒരു അഭിമുഖത്തിലാണ് താരം തൻ്റെ അനുഭവം പങ്കുവച്ചത്.

Advertisment

"ആറ് വർഷം മുമ്പ് മലയാളത്തിൽ ഒരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തിരുന്നു. മാസ്റ്റർ പീസും മധുരരാജയുമൊക്കെ ചെയ്യുന്നതിനും മുമ്പാണ്. വലിയ സിനിമയായിരുന്നു.

 രണ്ട് മൂന്ന് ദിവസം അഭിനയിച്ചു. നാലാം ദിവസം ഷെഡ്യൂൾ ബ്രേക്കാണെന്നും ലൊക്കേഷൻ മാറണമെന്നും പറഞ്ഞു. തിരിച്ചു വന്ന ശേഷം അവർ വിളിച്ചു. എനിക്ക് പകരം മറ്റൊരു നായികയെ വച്ചെന്ന് എന്നോട് പറഞ്ഞു. പൂർണമായും ഞാൻ തകർന്നു പോയി.

വലിയ ടീമായിരുന്നു. എൻ്റെ ഡ്രീം പ്രോജക്റ്റ് ആയിരുന്നു. എന്നോട് ആരോടും പറയരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും എക്സൈറ്റ്മെൻ്റ് കാരണം പറഞ്ഞു പോകുമല്ലോ. അതിന് ശേഷം ഇവർ എന്നെ മാറ്റിയെന്ന് പറയുമ്പോൾ എന്തിനാണ് മാറ്റിയതെന്ന് അവരോട് ചോദിക്കണമെന്നുണ്ടായിരുന്നു. 

ആ കഥാപാത്രം ചെയ്യാനുള്ള പക്വത എനിക്കില്ലായിരുന്നു എന്നാണ് അവർ പറഞ്ഞത്. അത് തന്നെയാണോ കാരണം അതോ മറ്റെന്തെങ്കിലുമാണോ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അവർക്ക് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞു.

എനിക്ക് അന്ന് 23 വയസ്സാണ്. കരിയർ തുടങ്ങിയതേയുള്ളൂ. ആറു മാസം ഞാൻ ജോലി ചെയ്തില്ല. അതിന് ശേഷം എനിക്ക് മലയാളത്തിൽ നിന്നും പ്രൊജക്ടുകൾ വരുമ്പോൾ വിളിച്ച് സംസാരിച്ച ശേഷം രണ്ടാം ദിവസം വിളിച്ച് ഈ പ്രൊജക്ടിൽ നിന്നും മാറ്റിയ കുട്ടിയല്ലേയെന്ന് ചോദിക്കും. 

അതെന്നെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി. ഇതോടെ കരിയർ തീർന്നു. എല്ലാവരും അറിഞ്ഞു. ഇനി എന്നെ ആരും വിളിക്കില്ലെന്ന് കരുതി. അങ്ങനെ ആറ് മാസം ജോലിയില്ലായിരുന്നു. ഇനി അഭിനയിക്കുന്നില്ല, സിനിമ ചെയ്യണമെന്ന് അമ്മയോട് പറഞ്ഞു.

എവിടെ നിന്നും തുടങ്ങണമെന്ന് കരുതിയോ അവിടെ നിന്നു തന്നെ പോയി. എന്നാൽ ആ നഷ്ടങ്ങളൊന്നും ഇന്ന് വിഷമിപ്പിക്കുന്നില്ല. അന്ന് ആ സിനിമ ചെയ്യാതെ പോയതു കൊണ്ടാകാം ഒരുപക്ഷെ ഇന്നത്തെ നിലയിലേക്ക് എത്തിയത്...."

Advertisment