Advertisment

ഞങ്ങള്‍ ഒരുപാട് സഹിച്ചാണ് എമ്പുരാന്‍ ഷൂട്ട് ചെയ്തത്, പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്, നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എടുക്കാന്‍ അദ്ദേഹത്തിനറിയാം: മോഹന്‍ലാല്‍

"ഏതൊരു സിനിമ തുടങ്ങുമ്പോഴും ഇത് വലിയൊരു ഹിറ്റായിരിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കും"

author-image
ഫിലിം ഡസ്ക്
Updated On
New Update
42424244444

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്റുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളിങ്ങനെ...

Advertisment

''ഒരുപാട് സംവിധായകരുടെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. സിനിമ മാറുകയാണ്. ആ സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. 

535353

പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്. എന്താണോ നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതെടുക്കാന്‍ അദ്ദേഹത്തിനറിയാം. സിനിമയില്‍ അഭിനേതാക്കള്‍ നന്നാകാന്‍ കാരണം സംവിധായകനാണ്. ഞാന്‍ എന്റെ സംവിധായകനെ വിശ്വസിക്കുന്നു. 

ഒരു നടനെന്ന രീതിയില്‍ പൃഥ്വിരാജ് എന്ന സംവിധായകനില്‍ വലിയ പ്രതീക്ഷയുണ്ട്. കാരണം അങ്ങനത്തെ സിനിമകളാണ് അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞത്. ഡെഡിക്കേഷന്‍ എന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ ഒരുപാട് സഹിച്ചാണ് എമ്പുരാന്‍ ഷൂട്ട് ചെയ്തത്. 

42424242

പൃഥ്വിരാജ് സിനിമയ്ക്കായി നൂറ് ശതമാനം നല്‍കി. ദൈവത്തിന്റെ കുറച്ച് താഴെ നില്‍ക്കുന്നയാളാണ് എമ്പുരാന്‍. ഇനി മൂന്നാമത്തെ ഭാഗത്തിന് എന്ത് പേരാനിടുകയെന്ന് എനിക്കറിയില്ല. ഏതൊരു സിനിമ തുടങ്ങുമ്പോഴും ഇത് വലിയൊരു ഹിറ്റായിരിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കും. അതേ പ്രതീക്ഷയോടെ മുന്നോട്ടുപോകുകയാണ്...'' 

 

Advertisment