Advertisment

എന്റെ വണ്ണം, നിറമൊക്കെയാണ് ആളുകള്‍ നോക്കുന്നത്, വസ്ത്രധാരണത്തിലും ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേട്ടു, ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു: സയനോര

"ഒരു സമയത്ത് ഞാന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തി"

author-image
ഫിലിം ഡസ്ക്
New Update
42424244242

ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ തനിക്കു നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗായികയും നടിയുമായ സയനോര ഫിലിപ്പ്. 

Advertisment

''ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ എനിക്കുനേരെ ഉണ്ടായിട്ടുണ്ട്. ഞാന്‍ കൂടുതലും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്. കണ്ണൂരാണ് സ്വന്തം വീടുളളത്. ഇപ്പോള്‍ കൊച്ചിയിലാണ്. 

424242

കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. ആ സയമത്ത് ഊബര്‍ അങ്ങനെ എല്ലാ സ്ഥലത്തും എത്തിയിട്ടില്ല. ഞാന്‍ ബുക്ക് ചെയ്ത ഊബര്‍ വന്നപ്പോള്‍ സ്റ്റേഷന് അടുത്തുളള കുറച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. 

അങ്ങനെ ഞാന്‍ ഒരു വീഡിയോ ചെയ്തു. നന്നായി ദേഷ്യം വന്നിരുന്നു. അതിന് ഒരുപാട് സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. ഞാന്‍ കാറില്‍ ഇരിക്കുകയായിരുന്നു. എന്നോടും പുറത്തിറങ്ങാന്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

42424242

ഭാവനയോടൊപ്പം ചെയ്ത വീഡിയോയ്ക്ക് ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത സൗമ്യ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലും ഞാന്‍ പ്രതികരിച്ചിരുന്നു. ഒരു വിഭാഗം ആളുകള്‍ സൗമ്യ എന്തിനാണ് ഒറ്റയ്ക്ക് യാത്ര ചെയ്തതെന്ന് കുറ്റപ്പെടുത്തി. 

അതിനും ഫെയ്‌സ്ബുക്കിലൂടെ ഞാന്‍ ചുട്ടമറുപടി കൊടുത്തിരുന്നു. ഒരു സമയത്ത് ഞാന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തി. സാമാധാനമല്ലേ പ്രധാനം. 

424242

എന്റെ വസ്ത്രധാരണത്തിലും ഒരുപാട് കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനോടൊപ്പം ഒരുപാട് ബോഡി ഷെയ്മിങ്ങും നേരിട്ടിട്ടുണ്ട്. എന്റെ വണ്ണം, നിറം എന്നിവയൊക്കെയാണ് ആളുകള്‍ പ്രധാനമായും നോക്കുന്നത്. എന്നിട്ട് സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തും'- സയനോര പറഞ്ഞു.

 

Advertisment