എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന പ്രതിഭകളാണ് നടന്മാരായ മോഹന്‍ ലാലും മമ്മൂട്ടിയുമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/2025/02/01/JPGq3sCTmUlEYkWjtKwk.jpg)
''എനിക്ക് മാത്രമല്ല, ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന പ്രതിഭകളാണ് ലാലേട്ടനും മമ്മൂക്കയും. നിരന്തരം പൊളിച്ചെഴുത്തുകള്‍ നടത്തി അഭിനയത്തിന്റെ അടുത്ത തലങ്ങളാണ് അവര്‍ സൃഷ്ടിക്കുന്നത്.
ലാലേട്ടനും മമ്മൂക്കയ്ക്കും ഇനിയൊന്നും തെളിയിക്കാനില്ല. നാളെ അവര്‍ അഭിനയം നിര്‍ത്തിയാലും ലോക സിനിമ കണ്ട മികച്ച നടന്മാരായിട്ടിരിക്കും അവരെ നമ്മള്‍ ഓര്‍ക്കുക.
/sathyam/media/media_files/2025/02/01/U5d6oqCYvjmg85199OBt.jpg)
ദീര്‍ഘകാലം സിനിമയില്‍ നിലനില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അല്ലാ ഇത് പറയുന്നത്. ഇന്നും ഒരു പുതിയ കഥാപാത്രത്തെക്കുറിച്ച് അവര്‍ ആലോചിക്കുന്നതും അടുത്തതിലേക്ക് പോകുന്നതും അത്ഭുതകരമാണ്....''