Advertisment

നടി മഞ്ജു പിള്ളയും സുജിത് വാസുദേവും  വേര്‍പിരിഞ്ഞു

ഇരുവരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം.

author-image
ഫിലിം ഡസ്ക്
New Update
4354555

നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വിവാഹബന്ധം വേര്‍പിരിഞ്ഞു. 2000ലാണ് മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ദയ എന്നൊരു മകളുണ്ട്. ഇരുവരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം.

Advertisment

സുജിത് തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. 

''2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്‌സായി. ഇപ്പോള്‍ മഞ്ജുവിനെ സുഹൃത്തെന്ന് പറയാനാണ് താത്പര്യം. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോകുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്...''   സുജിത് പറഞ്ഞു.

 

 

 

Advertisment