ത്രില്ലറുകളുടെ ഘോഷയാത്രയാണിപ്പോള്‍, കഥ കേട്ട് കേട്ട് മടുപ്പായി, പിന്നെ ഞാനൊരു ടീമിനെ വച്ചു, അവരും മടുത്തു: ജീത്തു ജോസഫ്

പുതിയ ചിത്രം മിറാഷിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
ഫിലിം ഡസ്ക്
New Update
4c416546-5821-4bd6-83af-72d6a66f36af

കഥകള്‍ കേട്ട് മടുത്തെന്നും കഥകള്‍ കേള്‍ക്കാനും വിലയിരുത്താനും പ്രത്യേക സംഘത്തെ താന്‍ നിയോഗിച്ചിട്ടുണ്ടെന്നും  സംവിധായകന്‍ ജീത്തു ജോസഫ്. തന്റെ പുതിയ ചിത്രം മിറാഷിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

''ത്രില്ലറുകളുടെ ഘോഷയാത്രയാണിപ്പോള്‍ എന്റെ അടുത്തേക്ക് വരുന്നത്. ഞാന്‍ ചെയ്ത ത്രില്ലറുകളുടെയും വേറെ ത്രില്ലറുകളുടെയും കോമ്പിനേഷന്‍സ് ഒക്കെ കയറി വരും. കഥ കേട്ട് കേട്ട്, കുറച്ചുകാലം കഴിഞ്ഞപ്പോള്‍ മടുപ്പായി. അതുകഴിഞ്ഞപ്പോള്‍ ഞാനൊരു ടീമിനെ വച്ചു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ ടീമും മടുത്തു. ഇത് കേട്ട് കഴിയുമ്പോള്‍ നമുക്ക് മടുപ്പായി പോകും. എന്റെ മോളും അതിനകത്തുണ്ട്. 

ത്രില്ലര്‍ സിനിമകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ ഇപ്പോഴും എന്നെ സമീപിക്കാറുള്ളത്. കേരളത്തിലെ സിനിമകള്‍ പറഞ്ഞാല്‍ പാന്‍ ഇന്ത്യന്‍ സിനിമയാകില്ലെന്ന ധാരണ ശരിയല്ല. ദൃശ്യം ഇതിന് ഉദാഹരണമാണ്....'' 

Advertisment