/sathyam/media/media_files/2025/09/28/51b92da3-ea9a-4caa-a91f-26207438f2ed-2025-09-28-15-58-30.jpg)
കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നായികയാകാന്‍ സാധിക്കില്ലെന്ന് പലരും പറഞ്ഞതായി നടി സ്വാസിക. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
''നേരത്തെ എനിക്ക് എല്ലാം പ്രശ്നമായിരുന്നു. സംസാരിക്കാന്‍ അറിയില്ല, ഡ്രസിങ് സെന്‍സില്ല, അതില്ല, മറ്റേതില്ല, മുഖക്കുരുവാണ്, മുടിയില്ല, നഖമില്ല തുടങ്ങി എല്ലാം പ്രശ്നമായിരുന്നു.
ഒരു നായികയ്ക്ക് വേണ്ട ഒന്നുമില്ല. മൂക്കിന് ഭംഗിയില്ലെന്ന് വരെ പലരും പറഞ്ഞിട്ടുണ്ട്. ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റും എന്നെ വിമര്‍ശിച്ച് പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമ ചെയ്തു നില്‍ക്കുന്ന സമയത്താണ് ഒരു മുതിര്‍ന്ന നടി നിനക്ക് ഹീറോയിന്‍ ഫേസ് അല്ലെന്ന് പറയുന്നത്.
നീ ഹീറോയിന്‍ മെറ്റീരിയല്‍ അല്ല, ലൈക്കബിലിറ്റിയില്ല എന്നൊക്കെ പറഞ്ഞു. അന്ന് ഈ വിമര്‍ശനം എല്ലാം കേട്ട സമയത്ത് ഞാന്‍ മനസില്‍ വിചാരിച്ചിരുന്നു ഈ മുഖക്കുരുവും വച്ചു തന്നെ ഞാന്‍ അഭിനയിച്ച് അവരുടെ മുന്നില്‍ ചെന്നു നില്‍ക്കുമെന്ന്. അവരുടെ മുന്നില്‍ പോയി നിന്നില്ലെങ്കിലും അവര്‍ ലബ്ബര്‍ പന്ത് സിനിമ കണ്ടിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്...''