/sathyam/media/media_files/2025/08/23/dd220794-9b5c-41f3-b049-19965f147bb3-1-2025-08-23-15-46-23.jpg)
തുടക്കകാലത്ത് താന്‍ എല്ലാം പഠിച്ചത് ദാദയില്‍ നിന്നാണെന്ന് നടി വിദ്യാ ബാലന്‍.
''തുടക്കകാലത്ത് ഞാന്‍ എല്ലാം പഠിച്ചത് ദാദയില്‍ നിന്നുമാണ്. എല്ലാം വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ചെയ്തിരുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഒരു പ്രാവ് പറക്കുന്നത് പോലും ശരിയായ രീതിയലാണെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം നൂറ് തവണ ടേക്ക് എടുക്കും. എല്ലാത്തിലും ഒരു താളമുണ്ടെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
ഒരിക്കല്‍ ഒരു പാട്ടിനിടെ എനിക്ക് ഒരു തുള്ളി കണ്ണീര്‍ വീഴ്ത്തണമായിരുന്നു. 28 ടേക്കാണ് അതിന് മാത്രമായി എടുത്തത്. അദ്ദേഹം അത്തരത്തിലുള്ള പാഷന്‍ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്.
അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാര്യങ്ങളെ നിരീക്ഷിക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും ബഹുമാനിക്കുന്നതിലുമല്ലാം എന്നെ സഹായിച്ചിട്ടുണ്ട്. 20 വര്‍ഷമായി എന്റെ കൂടെയുള്ള എന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ശലക പോലും അദ്ദേഹത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്...''