New Update
/sathyam/media/media_files/2025/09/04/7044b67e-8270-4a57-ad26-054b8d9af644-2025-09-04-16-47-10.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ സെറ്റില്‍ ഓണം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. ഉര്‍വശിയും ജോജുവും അടക്കമുള്ള താരങ്ങളും മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്നുള്ള ഓണാഘോഷത്തിന്റേയും ഓണസദ്യയുടേയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Advertisment
കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, 'പണി' ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്.