പ്രകമ്പനത്തിന് ശേഷം സാഗര്‍ സൂര്യയും അമീനും; ആദം സാബിക്കും പ്രഗത്ഭരായ യുവ താരനിരയും ഒന്നിക്കുന്ന ഡര്‍ബി മാര്‍ച്ച് 27ന് തിയറ്ററുകളിലേക്ക്

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 

author-image
ഫിലിം ഡസ്ക്
New Update
b8cc3847-42e9-440f-a077-a0adc75caacb

പ്രകമ്പനത്തിന് ശേഷം സാഗര്‍ സൂര്യയും  അമീനും ആദം സാബിക്കും യുവതാരനിരയും  അണിനിരക്കുന്ന ചിത്രമാണ് ഡര്‍ബി. കടകന്‍ സിനിമയ്ക്കു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡര്‍ബി മാര്‍ച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 

Advertisment

ഡിമാന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മന്‍സൂര്‍ അബ്ദുല്‍ റസാഖാണ് ഡര്‍ബിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ആദം സാബിക്ക്,സാഗര്‍ സൂര്യ,  അമീന്‍, ഹരി ശിവറാം, റിഷ് എന്‍.കെ, അനു, ജസ്നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീണ്‍, ആന്‍ മെര്‍ലറ്റ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ഹിഫ്രാസ്, സുപര്‍ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വര്‍മ്മ, ദിവ്യ എം നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് ബാലന്‍, കൊല്ലം ഷാഫി, സിനോജ് വര്‍ഗ്ഗീസ്, ആര്‍.ജെ അന്തു, ഷിക്കു നസീര്‍, ഹബീബ് ഷാജഹാന്‍, ഫാഹിസ് ബിന്‍ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡര്‍ബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷന്‍, ഇമോഷന്‍, ഫണ്‍ എന്നിവ ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു കളര്‍ഫുള്‍ കംപ്ലീറ്റ് എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്. 

ഡര്‍ബിയുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഡി.ഒ.പി: അഭിനന്ദന്‍ രാമനുജം, തിരക്കഥ  സഹ്റു സുഹ്‌റ, അമീര്‍ സുഹൈല്‍, എഡിറ്റിംഗ്: ആര്‍. ജെറിന്‍, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്: ഷര്‍ഫു, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, ആക്ഷന്‍: തവസി രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജമാല്‍ വി. ബാപ്പു, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നജീര്‍ നസീം, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനര്‍: നിസ്സാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റെജില്‍ കേസി, കൊറിയോഗ്രാഫി: റിഷ്ധാന്‍ അബ്ദുല്‍ റഷീദ്, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍, സ്റ്റില്‍സ്: എസ്.ബി.കെ ഷുഹൈബ്, കെ.കെ. അമീന്‍, സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: മെഹ്ബൂബ്, വി.എഫ്.എക്‌സ്: ഫോക്‌സ്ഡോട്ട് മീഡിയ, ടൈറ്റില്‍ ഡിസൈന്‍: കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, പി.ആര്‍.ഒ & മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Advertisment