New Update
/sathyam/media/media_files/2025/03/08/r3YXlM2pUVUui7RVhKah.jpg)
പ്രശ്‌സത അഭിനേത്രി ഷബാന ആസ്മിക്കൊപ്പം അഭിനയിക്കുന്നത് സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു എന്ന് നടി നിമിഷ സജയന്‍.
Advertisment
''ഈ അവസരം ലഭിച്ചപ്പോള്‍ നിരസിക്കാന്‍ എനിക്ക് ഒരു കാരണവുമില്ലായിരുന്നു. അഞ്ച് സ്ത്രീകളെക്കുറിച്ചുള്ള ശക്തമായ ഒരു കഥയാണിത്.
/sathyam/media/media_files/2025/03/08/UjzP4FAb41chKuesApxc.jpg)
എന്റെ കഥാപാത്രം വളരെ രസകരമായിരുന്നു. ഷബാന ആസ്മിക്കൊപ്പം അഭിനയിക്കുന്നത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു. എന്റെ മുന്നില്‍ അവരുടെ അഭിനയം കാണുന്നത് മാന്ത്രികമായി തോന്നി.
ജ്യോതിക എന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരുന്നു...'' - നിമിഷ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
/sathyam/media/media_files/2025/03/08/LiEX7uTrDqm1gK3Cnutf.jpg)
ഷബാന ആസ്മി, ജ്യോതിക തുടങ്ങിയ അഭിനേതാക്കള്‍ അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ 'ഡബ്ബ കാര്‍ട്ടല്‍' എന്നതില്‍ മാല എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us