ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നടി അപ്‌സര രത്‌നാകരന്‍. കഴിഞ്ഞ ദിവസം ബിഗ് ബോസ് കുടുംബാംഗങ്ങളോട് തന്റെ ജീവിത കഥ അപ്‌സര വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആദ്യ ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നെന്നു നടി വെളിപ്പെടുത്തി. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഭര്‍ത്താവ്.
''ആളുകള്‍ എന്നെ ക്രൂരനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വീഡിയോ ആരെയും വ്യക്തിഹത്യ ചെയ്യാനല്ല. എനിക്ക് സമാധാനത്തോടെ ഉറങ്ങാനും ഉണരാനുമാണ് ഈ വീഡിയോ ചെയ്യുന്നത്. നാളെ എനിക്ക് ഒരു ലൈഫ് വേണമെന്ന് തോന്നുമ്പോള്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഈ വീഡിയോ. ആളുകള്‍ക്ക് ക്ലാരിറ്റി വരണമല്ലോ. എന്റെ ജീവിതം എനിക്ക് നോക്കിയേ പറ്റൂ. ആ മത്സരാര്‍ത്ഥി പറഞ്ഞതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയിക്കാന്‍ കൂടിയാണ് ഇത് ഇപ്പോള്‍ പറയുന്നത്.
എന്നെ അവള്‍ക്ക് ഇഷ്ടമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ വിവാഹിതരായത്. ബിഗ് ബോസില്‍ ആ മത്സരാര്‍ത്ഥി പറയുന്നുണ്ട് ഞങ്ങള്‍ കുടുംബജീവിതം നയിച്ചിരുന്ന സമയത്ത് ഷൂസിട്ട് ചവിട്ടി ബെല്‍റ്റ് വച്ച് അടിച്ചു എന്നൊക്കെ. അതുകേട്ട് എനിക്ക് ശരിക്കും ദേഷ്യവും സങ്കടവും വന്നിരുന്നു. മുമ്പും ഇവര്‍ ഇതുപോലെ പറഞ്ഞിട്ടുണ്ട്. അവര്‍ സൈബര്‍ സെല്ലില്‍ കേസ് കൊടുത്ത് അന്ന് ഞാന്‍ വിശദീകരണം നല്‍കി പങ്കിട്ട വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. ആ മത്സരാര്‍ത്ഥിയുടെ അമ്മ ഞങ്ങളുടെ പ്രണയം അറിഞ്ഞ് 45 ദിവസം ആശുപത്രിയിലായിരുന്നെന്നത് സത്യമല്ല. അങ്ങനൊരു സംഭവം നടന്നിട്ടില്ല. ഷൂസിട്ട് ചവിട്ടി ബെല്‍റ്റ് വെച്ച് അടിച്ചു എന്നൊക്കെ പറയുന്നത് സത്യമല്ല. അങ്ങനൊരു സംഭവം നടന്നിട്ടില്ല.
ഞങ്ങള്‍ തമ്മില്‍ പ്രശ്‌നം നടന്ന സമയത്ത് മറ്റുള്ളവരോട് ഇതെല്ലാം ഈ വ്യക്തി പറഞ്ഞ് നടന്നിട്ടുണ്ട്. നേരത്തെ കസേര മാറി മണ്ടയ്ക്ക് അടിച്ചെന്നും പറഞ്ഞ് നടന്നിട്ടുണ്ട് ഈ വ്യക്തി. പിന്നെ ഞാനുമായി ബന്ധത്തിലായിരിക്കുമ്പോള്‍ത്തന്നെ ഇപ്പോള്‍ വിവാഹം കഴിച്ച വ്യക്തിയുമായി അഫെയറായിരുന്നു. അതുകൊണ്ട് തന്നെ ഈ വ്യക്തിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. അന്നൊന്നും ഇവരുടെ ബന്ധം എനിക്കറിയില്ല. ഈ വ്യക്തി ഇറങ്ങിപ്പോയതല്ല. എന്നെ വഴിയില്‍ കളഞ്ഞിട്ട് പോയതാണ്. ഞങ്ങളുടെ വിവാഹ വാര്‍ഷിക സമയത്താണ് ഞാന്‍ ഈ വ്യക്തിയുടെ ഫോണില്‍ അവര്‍ ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്ന വ്യക്തിയുമായുള്ള മെസേജ് കാണുന്നത്. ഫോണൊക്കെ ലോക്കായിരുന്നു.
വഴക്ക് കൂടുമ്പോള്‍ പറയാന്‍ പാടില്ലാത്തതൊക്കെ എന്നെ പറഞ്ഞിട്ടുണ്ട്. എന്റെ വിദ്യാഭ്യാസത്തിനെക്കുറിച്ച് പറഞ്ഞ് ഈ വ്യക്തിയുടെ ഫാമിലിയുടെ മുന്നിലിട്ട് നാണം കെടുത്തി. വീട്ടില്‍ നിന്നും അന്ന് ആ വ്യക്തി എന്നെയാണ് ഇറക്കി വിട്ടത്. അന്ന് ഞാന്‍ ബസ് സ്റ്റാന്‍ഡിലാണ് സമയം ചെലവഴിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാണ് തിരികെ വന്നത്. പുള്ളിക്കാരിയുടെ ചേച്ചിവരെ വന്ന് എന്നോട് സംസാരിച്ചതോടെ ഞാന്‍ ഇറങ്ങിപ്പോയി. എന്റെ വീട്ടില്‍ നിന്നും പോയപ്പോള്‍ ആ വ്യക്തിയുടെ കുടുംബം കൂട്ടാന്‍ വന്നിരുന്നു. അല്ലാതെ ഒറ്റയ്ക്കല്ല പോയത്...''