Advertisment

''ഏത് സിനിമ വിജയിക്കും ഏത് സിനിമ പരാജയപ്പെടും എന്നൊന്നും നമുക്ക് അറിയില്ല, ദിലീപ് നായകനും കാവ്യ നായികയുമാണെന്ന് പറഞ്ഞ് കഥകളൊന്നും സംവിധായകര്‍ വന്ന് പറയാറില്ല...''

" നമ്മളാദ്യം ചിന്തിച്ചത് സിനിമയില്‍ എങ്ങനെയങ്കിലും കയറി പറ്റണമെന്നാണ്. കാരണം സ്വപ്നം സിനിമയായിരുന്നു.."

author-image
ഫിലിം ഡസ്ക്
New Update
3555

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള 'തങ്കമണി' എന്ന ചിത്രമാണ് ദിലീപിന്റെ പുതിയതായിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്... 

Advertisment

''മൂത്തമകള്‍ മീനാക്ഷിയുടെ കൈയ്യില്‍ നിന്നും കിട്ടിയ ചിലതൊക്കെ തിളക്കം പോലെയുള്ള സിനിമകളിലെ ഡയലോഗാക്കി മാറ്റിയിരുന്നു. എന്നാല്‍, മഹാലക്ഷ്മിയുടെ കൈയ്യില്‍ നിന്നും അങ്ങനെയുള്ളതൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഇനിയങ്ങനെ കിട്ടുകയാണെങ്കില്‍ ഞാന്‍ പറയാം. 

ഏത് സിനിമ വിജയിക്കും ഏത് സിനിമ പരാജയപ്പെടും എന്നൊന്നും നമുക്ക് അറിയില്ല. നമ്മളാദ്യം ചിന്തിച്ചത് സിനിമയില്‍ എങ്ങനെയങ്കിലും കയറി പറ്റണമെന്നാണ്. കാരണം സ്വപ്നം സിനിമയായിരുന്നു. അങ്ങനെ ദൈവാനുഗ്രഹം കൊണ്ട് സിനിമയിലെത്തി. ചെറിയ വേഷം ചെയ്തത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. പിന്നീടത് വലിയ വലിയ വേഷങ്ങളും സപ്പോര്‍ട്ടിങ് റോളുമൊക്കെയായി. ഞാനങ്ങനെ വന്നതാണ്.

ഇതിനിടെ മൂന്നാല് ഹീറോമാരില്‍ ഒരാളായി, അത് എണ്ണം കുറഞ്ഞ് കുറഞ്ഞ് ഒരാളായി. അങ്ങനയൊണ് എന്റെ യാത്ര തുടങ്ങുന്നത്. സിനിമയില്‍ ഉയര്‍ച്ച താഴ്ചകള്‍ എപ്പോഴുമുണ്ടാകും. സിനിമയുടെ വിജയഫോര്‍മുല ഒന്നും എനിക്കറിയില്ല. നമ്മുടെ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമേയെന്നുള്ള പ്രാര്‍ഥന മാത്രമേ എനിക്കുള്ളൂ.

ഈ കഥാപാത്രം ഇങ്ങനെയാണ്. അയാള്‍ ഇങ്ങനെയായിരിക്കും റിയാക്ട് ചെയ്യുക, എന്ന രീതിയില്‍ പെര്‍ഫോം ചെയ്യുക. നമ്മളെ വിലയിരുത്തുന്നതും ചെയ്തത് ശരിയാണോന്ന് നോക്കുന്നതും സംവിധായകനാണ്. ഞാനടക്കമുള്ള കലാകാരന്മാര്‍ അഭിനയിച്ചത് താനഗ്രഹിച്ചത് പോലെയാണെന്ന് മനസിലായാല്‍ സംവിധായകന്‍ ഓക്കെ പറഞ്ഞിട്ട് പോകും. ഇതൊക്കെ ഒരു ജോലിയാണ്. എന്റെ ജോലി ജനങ്ങളെ ചിരിപ്പിക്കുക, ചിന്തിപ്പിക്കുക എന്നത് മാത്രമാണ്.

ദിലീപ് എന്ന് പറയുമ്പോള്‍ ഒരു എന്റര്‍ട്രെയിനറായിട്ടാണ് കാണുന്നത്. പക്ഷേ ഒരു നടനെന്ന നിലയില്‍ എല്ലാ കഥാപാത്രങ്ങളിലൂടെയും കയറി ഇറങ്ങി പോകുകയെന്നതാണ് ആഗ്രഹം. എല്ലാ വേഷങ്ങളും ചെയ്യാന്‍ പറ്റുന്നൊരു നടനാകണമെന്ന് എല്ലാവരും ആഗ്രഹിക്കും. ദിലീപ് നായകനും കാവ്യ നായികയുമാണെന്ന് പറഞ്ഞ് കഥകളൊന്നും സംവിധായകര്‍ വന്ന് പറയാറില്ല. കഥാപാത്രത്തെക്കുറിച്ച് പറയും. ഇപ്പോള്‍ വരുന്നത് പല തരത്തിലുള്ള കഥകളാണ്. ദിലീപും കാവ്യ ചേച്ചിയുമെന്ന് പറഞ്ഞുള്ള കഥയൊന്നും വന്നിട്ടില്ല.

കാവ്യയോട് മാത്രമല്ല എല്ലാവരോടും സിനിമയെ പറ്റി സംസാരിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയെ ഇഷ്ടപ്പെടുന്നവരാണ് നമ്മുടെ ചുറ്റുമുള്ളത്. എന്ന് കരുതി ഞാന്‍ ഇതൊക്കെയാണ് ചെയ്തത്, ഇതങ്ങനെയായിരുന്നു എന്നൊന്നുമല്ല. സംഭാഷണത്തിനിടയില്‍ ഒരു വിഷയം സിനിമയായിരിക്കും...''

 

Advertisment