''ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് പത്ത് വര്‍ഷമായി, ഈ ആടുജീവിതത്തിന് വേണ്ടിയായിരുന്നു ഞാനും പത്തുവര്‍ഷം കാത്തിരുന്നത് എന്നെനിക്ക് തോന്നുന്നു...''

"കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു എന്നെനിക്ക് നിസ്സംശയം പറയാന്‍ കഴിയും.."

author-image
ഫിലിം ഡസ്ക്
Updated On
New Update
455555

'ആടുജീവിതം' എന്ന ചിത്രത്തെ പ്രശംസിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര. താന്‍ പത്ത് വര്‍ഷമായി തിയേറ്ററില്‍ നിന്നും സിനിമ കണ്ടിട്ടെന്നും തന്റെ പത്ത് വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്നും ചിത്രം കണ്ടിറങ്ങിയ ശേഷം സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ആടുജീവിതത്തിന് വേണ്ടിയാണ് താനും ഈ പത്തുവര്‍ഷം കാത്തിരുന്നത് എന്നിപ്പോള്‍ തോന്നുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

''ഞാന്‍ ഒരു തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് സത്യത്തില്‍ പത്ത് വര്‍ഷമായി. ഈ ആടുജീവിതത്തിന് വേണ്ടിയായിരുന്നു ഞാനും പത്തുവര്‍ഷം കാത്തിരുന്നത് എന്നെനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയ സ്പര്‍ശിയായ ഒരനുഭവമായിരുന്നു സിനിമ. 

കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു എന്നെനിക്ക് നിസ്സംശയം പറയാന്‍ കഴിയും. ഞാന്‍ പൊതുവേ കാര്യങ്ങളെ വിമാര്‍ശനാത്മകമായി സമീപിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും ഞാന്‍ അതിനകത്തെ കുറവുകളെവിടെയാണെന്ന് പെട്ടെന്ന് കണ്ണില്‍പ്പെടും. പക്ഷേ ബ്ലെസ്സിയുടെ ഈ സിനിമ ആ സൂക്ഷ്മാംശത്തില്‍ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. ഈ പത്തുവര്‍ഷത്തെ എന്റെ കാത്തിരിപ്പും വിഫലമായില്ല..''

 

Advertisment